നടിയെ ആക്രമിച്ച കേസ്:ഗീതു മോഹന്‍ദാസും സംയുക്ത വര്‍മയും സാക്ഷിവിസ്താരത്തിന് ഹാജരായി
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സാക്ഷി വിസ്താരം ആരംഭിച്ചു. നടിമാരായ ഗീതു മോഹന്‍ദാസും സംയുക്ത വര്‍മയും ഇന്ന് സാക്ഷി വിസ്താരത്തിനായി കൊച്ചിയിലെ കോടതിയിലെത്തി. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ അടുത്തറിയാവുന്ന സുഹൃത്തുക്കള്‍ എന്ന നിലയിലാണ് ഇവരെ പ്രോസിക്യൂഷന് സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ഇന്ന് നടന് കുഞ്ചാക്കോ ബോബന്റെ വിസ്താരം നിശ്ചയിച്ചിരുന്നെങ്കിലും സംസ്ഥാനത്തിന് പുറത്തായതിനാല്‍ സാക്ഷിവിസ്താരം നടന്നില്ല.അതേസമയം, നടി ബിന്ദു പണിക്കര്‍, നടന് സിദ്ദിഖ് എന്നിവരുടെ വിസ്താരം ഇന്നലെ നടന്നില്ല. ഇവരുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റി. കേസില്‍, സാക്ഷികളായ നടി രമ്യ നമ്പീശന്, സഹോദരന് രാഹുല്‍, സംവിധായകന് ലാലിന്റെ ഡ്രൈവര്‍ എന്നിവരെ പ്രത്യേക കോടതി നേരത്തെ വിസ്തരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."