ബി സ്‌കൂള്‍ ഇന്റര്‍നാഷണലിന്റെ എക്‌സിക്യൂട്ടിവ് എം.ബി.എ പ്രോഗ്രാം ആദ്യ ബാച്ച് പുറത്തിറങ്ങി
കോഴിക്കോട്: ബി സ്‌കൂള്‍ ഇന്റര്‍നാഷണലിന്റെ എക്‌സിക്യൂട്ടിവ് എം.ബി.എ പ്രോഗ്രാമിന്റെ പ്രഥമ ബാച്ച് പുറത്തിറങ്ങി. ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ലോജിസ്റ്റിക്‌സ്, സ്ട്രാറ്റജിക് മാനേജ്‌മെന്റ്, ഹ്യൂമന്‍ റിസോഴ്‌സ്, ലീഡര്‍ഷിപ്പ് തുടങ്ങി 11 മേഖലകളില്‍ മികച്ചരീതികള്‍ പരിചയപ്പെടുത്തും വിധത്തിലാണ് കോഴ്‌സിന്റെ പാഠ്യപദ്ധതി.
സംരംഭകര്‍ക്കും പ്രൊഫഷണലുകള്‍ക്കും മാത്രമായുള്ള യു.കെ സിലബസിലുള്ള ഒരു വര്‍ഷ അന്താരാഷ്ട്ര കോഴ്‌സാണ്. അല്‍സലാമ ഗ്രൂപ്പുമായി ചേര്‍ന്നാണ് കോഴ്‌സ് നടത്തുന്നത്. അബ്ദുള്‍ കബീര്‍, അലവി കെ.പി.എം, അബ്ദുല്‍റസാഖ്, മഞ്ചേരി നാസര്‍, യൂനസ് സലിം, സൈഫുദ്ദീന്‍ പി.കെ തുടങ്ങി മലബാറിലെ 30 ഓളം ബിസിനസുകാരായിരുന്നു ആദ്യ ബാച്ചില്‍ ഉണ്ടായിരുന്നത്.
ബിരുദദാന ചടങ്ങിനോടനുബന്ധിച്ച് നടന്ന ഗോ ഗ്ലോബല്‍ ഡിസ്‌കഷന്‍ കോര്‍ണറില്‍ സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുണ്ടുപാറ, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ്, മീഡിയാവണ്‍ സി.ഇ.ഒ അബ്ദുല്‍മജീദ്, അല്‍സലാമ ഗ്രൂപ്പ് എം.ഡി അഡ്വ.ഷംസുദ്ദീന്‍ സംബന്ധിച്ചു. തുടര്‍ന്ന് ഫൈസല്‍ പി. സെയ്ദ്, സുലൈമാന്‍ മേല്‍പ്പത്തൂര്‍ ക്ലാസെടുത്തു. സുപ്രഭാതം ദിനപത്രത്തിന്റെ മീഡിയ പാര്‍ട്ണര്‍ഷിപ്പോടെയാണ് ഗോ ഗ്ലോബല്‍ ഡിസ്‌കഷന്‍ കോര്‍ണര്‍ സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."