ജിഷ വധക്കേസ് പ്രതി ആലുവ പൊലിസ് ക്ലബില്‍; കൊലയ്ക്കു പിന്നില്‍ മുന്‍വൈരാഗ്യം
ആലുവ: നിയമവിദ്യാര്‍ഥി ജിഷയെ കൊലപ്പെടുത്തിയ അസം സ്വദേശി അമിയുര്‍ ഉള്‍ ഇസ്‌ലാമിനെ ആലുവ പൊലിസ് ക്ലബിലെത്തിച്ചു. തമിഴ്‌നാട്ടിലെ കാഞ്ചിപുരത്തെ ശിങ്കടിവാക്കത്തുനിന്ന് പിടിയിലായ പ്രതിയെ വൈകിട്ടോടെയാണ് ആലുവയിലെത്തിച്ചത്.
ശിങ്കടിവാക്കത്ത് ഒരു കൊറിയന്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍.
ഡി.എന്‍.എ പരിശോധനാ ഫലത്തില്‍നിന്നു പിടിയിലായ അമിയുര്‍ ഉള്‍ ഇസ്‌ലാംതന്നെയാണ് കൊല നടത്തിയതെന്നു തെളിഞ്ഞതായി പൊലിസ് സ്ഥിരീകരിച്ചു.
ജിഷയുടെ പഴയകാല സുഹൃത്താണ് 23 കാരനായ അസം സ്വദേശിയെന്ന് പൊലിസ് പറഞ്ഞു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ നാലു സുഹൃത്തുക്കളെയും പൊലിസ് കസ്റ്റഡിയിലെടുത്തു.
- തുമ്പുതന്ന ചെരുപ്പ്
കേസന്വേഷണത്തിനിടെ ജിഷയുടെ വീടിനടുത്തു നിന്നു കിട്ടിയ ചെരുപ്പാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഇതില്‍നിന്ന് ജിഷയുടെയും കൊലയാളിയുടെയും രക്തസാമ്പിളുകളും കണ്ടെത്തിയിരുന്നു. കൂടാതെ ഈ ചെരുപ്പ് ഇയാള്‍ക്ക് പാകമായതും പ്രതി ഇയാള്‍ തന്നെയാണെന്ന് ഉറപ്പാക്കി. ചെരുപ്പുവിറ്റ കുറുപ്പുമ്പടിയിലെ കടക്കാരനെ ചോദ്യം ചെയ്യുകയും ഇയാളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുവാവിനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
പ്രതിയെ പിടികൂടിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായില്ല. വിവരങ്ങള്‍ പുറത്താവുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന തീരസുരക്ഷ സംബന്ധിച്ച യോഗത്തിനെത്തിയതായിരുന്നു ഡിജിപി.
- കൊലയ്ക്കു പിന്നില്‍ മുന്‍വൈരാഗ്യം
മുന്‍വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്ന് പ്രതി പൊലിസിനു മൊഴി നല്‍കി. ഒരു ദിവസം കുളക്കടവില്‍ വച്ച് ജിഷയുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീ പ്രതിയെ അടിച്ചിരുന്നു. ഇതു കണ്ട ജിഷ പ്രതിയെ കളിയാക്കി ചിരിച്ചു. ഇതാണ് കൊലയ്ക്ക് കാരണമായതെന്നാണ് ഇയാള്‍ പൊലിസിനോട് പറഞ്ഞത്. ഒറ്റയ്ക്കാണ് പ്രതി ജിഷയെ കൊലപ്പെടുത്തിയത്.
- വെള്ളം ചോദിച്ചപ്പോള്‍ മദ്യം നല്‍കി
കുത്തേറ്റുവീണ ജിഷ വെള്ളം ചോദിച്ചപ്പോള്‍ ഇയാള്‍ മദ്യം കൊടുത്തെന്നും മദ്യലഹരിയിലാണ് കൊലപാതകമെന്നും ഇയാള്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കുത്തേറ്റ ജിഷ പ്രതിയെ കടിച്ചപ്പോള്‍ പ്രതി തിരിച്ചു കടിച്ചു. പിന്നീട് ജിഷയെ ഇയാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു.
- നേരെ അസമിലേക്ക്
കൊലയ്ക്ക് ശേഷം പ്രതി നേരെപോയത് അസമിലേക്കാണ്. മൊബൈല്‍ ഫോണിലെ ഐ.എം.ഇ.ഐ നമ്പറാണ് പ്രതിയെ പിടികൂടാന്‍ സഹായകരമായത്.
ഒന്നര മാസത്തോളം നീണ്ട അന്വേഷണത്തിനാണ് ഒടുവില്‍ തുമ്പായത്. രഹസ്യനീക്കങ്ങള്‍, ശാസ്ത്രീയ തെളിവുകള്‍ എല്ലാംതന്നെ പൊലിസിനെ സഹായിച്ചു. അന്യസംസ്ഥാന തൊഴിലാളികളാകാം ഇത്തരത്തില്‍ ക്രൂരമായ കൊലപാതകത്തിനുപിന്നിലെന്ന പൊലിസിന്റെ സംശയം ഒടുവില്‍ ശരിയാവുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."