HOME
DETAILS
MAL
മികച്ച നഴ്സിനുള്ള അവാര്‍ഡ് ഇനി സിസ്റ്റര്‍ ലിനിയുടെ പേരില്‍
backup
January 25 2019 | 19:01 PM
തിരുവനന്തപുരം: മികച്ച നഴ്സിനുള്ള അവാര്‍ഡ് നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ മരണമടഞ്ഞ സിസ്റ്റര്‍ ലിനിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. സിസ്ററര് ലിനി പുതുശേരി അവാര്‍ഡ് എന്നായിരിക്കും ഇനിമുതല്‍ ഈ പുരസ്കാരം അറിയപ്പെടുക.
രോഗീ പരിചരണത്തില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്ന നഴ്സിന് എല്ലാവര്‍ഷവും സര്‍ക്കാര്‍ ബഹുമതി നല്‍കാറുണ്ട്. നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ വൈറസ് ബാധയേറ്റാണ് 31ാം വയസില്‍ ലിനി ജീവന് വെടിഞ്ഞത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലായിരുന്നു ലിനി അസുഖബാധിതരെ പരിചരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."