സമരങ്ങളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന ഹരജിയില്‍ നോട്ടിസ്
ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ നിയമത്തിനെതിരേ നടക്കുന്ന സമരങ്ങളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും പൊലിസിനും നോട്ടിസയച്ച് ഡല്‍ഹി ഹൈക്കോടതി. അജയ് ഗൗതം സമര്‍പ്പിച്ച ഹരജിയില്‍ ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍, ജസ്റ്റിസ് ഹരിശങ്കര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.
പൗരത്വ സമരങ്ങളുടെ സാമ്പത്തിക സ്രോതസ് ദേശീയ അന്വേഷണ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും വടക്കന്‍ ഡല്‍ഹിയില്‍ സമരക്കാര്‍ ഗതാഗതം സ്തംഭിപ്പിച്ച റോഡുകള്‍ ഏതൊക്കെയാണെന്നു വ്യക്തമാക്കണമെന്നുമായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം. പൗരത്വ നിയമ ഭേദഗതി സുപ്രിം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. രാജ്യത്ത് പലയിടങ്ങളും, പ്രത്യേകിച്ച് ഷഹീന്‍ബാഗ്, സീലംപുര്‍, ജാഫറാബാദ് തുടങ്ങി രാജ്യതലസ്ഥാനത്തെ പല പ്രധാന പാതകളും സമരക്കാര്‍ കൈയേറിയിരിക്കുന്നു. ഇവ ഏതൊക്കെയാണെന്ന് വ്യക്തത വേണമെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സമരങ്ങള്‍ ജനാധിപത്യ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഹരജിയില്‍ ആക്ഷേപിക്കുന്നുണ്ട്.
സ്ത്രീകളെയും കുട്ടികളെയും മുന്നില്‍ നിര്‍ത്തിയുള്ള പ്രക്ഷോഭങ്ങള്‍ സംശയം ജനിപ്പിക്കുന്നതാണെന്നും സമരക്കാര്‍ ഫലസ്തീനില്‍നിന്നുള്ളവരെപ്പോലെ പെരുമാറുന്നെന്നും ഹരജി കുറ്റപ്പെടുത്തുന്നു. ഇവര്‍ രാജ്യദ്രോഹികളാണ്. പ്രധാനമന്ത്രിയെപ്പോലും ഭീഷണിപ്പെടുത്തുന്നു.
സമരക്കാര്‍ക്കു സ്ഥാപിത താല്‍പര്യങ്ങളുണ്ട്. കോണ്‍ഗ്രസും ആം ആദ്മിയുമാണ് സമരങ്ങള്‍ക്കു പിന്തുണ നല്‍കുന്നത്. വിദ്വേഷ പ്രസംഗം നടത്തിയതിന് അസദുദ്ദീന്‍ ഉവൈസി, സല്‍മാന്‍ ഖുര്‍ഷിദ്, വാരിസ് പത്താന്‍ എന്നിവര്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."