HOME
DETAILS
MAL
മണിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാത്തത് അപമാനകരം: രാമഭദ്രന്
backup
March 05 2017 | 20:03 PM
തിരുവനന്തപുരം: കലാഭവന്‍ മണിയുടെ ദുരൂഹമരണത്തില്‍ സിനിമാസംഘടനകളും താരങ്ങളും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു സമരരംഗത്തു വരാത്തതു കലാകേരളത്തിന് അപമാനമാണെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രന്. മണിയുടെ സഹോദരന് ആര്.എല്‍.വി രാമകൃഷ്ണനും മറ്റു ബന്ധുക്കളും മാത്രം സമരം നടത്തേണ്ടിവരുന്ന അവസ്ഥയെക്കുറിച്ചു കലാകേരളം ഉണര്‍ന്നു ചിന്തിക്കണം. മണിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ചാലക്കുടിയില്‍ നടക്കുന്ന അനുസ്മരണ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചു മലയാളികളോടു നീതി പുലര്‍ത്തണം. സി.ബി.ഐ അന്വേഷണത്തിന് വേണ്ടി ദലിത് കൂട്ടായ്മയിലൂടെയുള്ള സമരത്തിന് കെ.ഡി.എഫ് നേതൃത്വം നല്‍കും. ഈമാസം 13ന് തൃശൂരില്‍ ചേരുന്ന സംസ്ഥാന നേതൃസമ്മേളനം ഇതുസംബന്ധിച്ചു തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.ടട
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."