അംഗീകാരത്തിന്റെ ആനന്ദത്തില്‍ ജയചന്ദ്രന്‍ മാസ്റ്ററും നാട്ടുകാരും
കക്കട്ടില്‍: ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമിയുടെ ആത്മകഥ വിഭാഗത്തില്‍ പുരസ്‌കാരത്തിനുള്ള അര്‍ഹത നേടിയ ജയചന്ദ്രന്‍ മൊകേരിക്ക് ഇത് ഗുരു ശ്രേഷ്ഠതയ്ക്കുള്ള അംഗീകാരം.
സമാന്തര വിദ്യാഭ്യാസ രംഗത്ത് അറിയപ്പെടുന്ന ജയചന്ദ്രന്‍ മാലി ദ്വീപില്‍ അധ്യാപനത്തിനായി എത്തിയപ്പോഴുണ്ടായ മാനസിക സമ്മര്‍ദങ്ങളാണ് 'തക്കിജ്ജ' എന്ന ആത്മകഥയുടെ ആധാരം. വിദ്യാര്‍ഥിയായിരിക്കെ ആനുകാലികങ്ങളില്‍ എഴുതിയിരുന്ന ജയചന്ദ്രന്‍ ഉപജീവനത്തിനായി 2007ലാണ് മാലിദ്വീപില്‍ എത്തുന്നത്. എഴുത്തിലൂടെയും സമൂഹ മാധ്യമത്തിലൂടെയും ശ്രദ്ധേയനായ ഇദ്ദേഹത്തിന് എട്ട് മാസക്കാലം മാലിയില്‍ ജയില്‍ ജീവിതം നയിക്കേണ്ടി വന്നു. 2014 ഏപ്രില്‍ അഞ്ച് മുതല്‍ ഡിസംബര്‍ 25 വരെയായിരുന്നു ജയില്‍ ജീവിതം. ഇദ്ദേഹത്തിന്റെ മോചനത്തിനായി കൂട്ടായ്മകള്‍ സംഘടിപ്പിച്ചതിന്റെ ഫലമായാണ് ജയില്‍ മോചിതനാകുന്നത്. മാതൃകാധ്യാപകനായ ഇദ്ദേഹത്തിന്റെ ജയില്‍ ജീവിതമാണ് തക്കിജ്ജ.
മലപ്പുറം തിരൂര്‍ ഡയറ്റിലെ അധ്യാപികയായ എം.കെ ജ്യോതിയാണ് ഭാര്യ. അഭിജിത്ത്, കാര്‍ത്തിക മക്കളാണ്. ജയചന്ദ്രന്‍ മാസ്റ്റര്‍ക്ക് ലഭിച്ച അംഗീകാരത്തിന്റെ സന്തോഷത്തിലാണ് സുഹൃത്തുക്കളും നാട്ടുകാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."