പഴഞ്ഞി സ്കൂളിന് മൂന്ന് കോടി രൂപ ബജറ്റില്‍ അനുവദിച്ചത് അനുഗ്രഹമായി
പെരുമ്പിലാവ്: പഴഞ്ഞി അടിസ്ഥാന സൗകര്യമില്ലാതെ വലയുന്ന ഗവ.-െന്ദവാക്കേഷനല് ഹയര്‍സെക്കന്‍ഡറി സ്കൂളിന് മൂന്ന് കോടി രൂപ ബജറ്റില്‍ നീക്കി വെച്ചതോടെ നാട്ടുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അനുഗ്രഹമായി.മേഖലയിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളാണ് പഴഞ്ഞിയിലേത്. വിദ്യാര്‍ഥികളുടെ എണ്ണം കൂടിയപ്പോള്‍ ഓഫിസും ഓഡിറ്റോറിയവും മറ്റും ക്ലാസ് മുറികളാക്കി മാറ്റിയിരുന്നു. ബജറ്റില്‍ അനുവദിച്ച പണം കൊണ്ട് പുതിയ ക്ലാസ് മുറികള്‍ നിര്‍മിക്കുകയെന്നതാണ് പ്രധാന ആവശ്യം.
ഡിവിഷന് വര്‍ധിക്കുമ്പോഴും ക്ലാസുകള്‍ നിര്‍മിക്കാത്തത് മൂലം വിദ്യാര്‍ഥികളും അധ്യാപകരും വലയുന്നത് റിപ്പോര്‍ട്ട് ചെയ്തിരുന്നു . രണ്ട് വര്‍ഷം മുന്‍പ് പ്ലസ്ടു കൂടി സ്കൂളിന് അനുവദിച്ചതോടെ വിദ്യാര്‍ഥികളെ ഇരുത്താന്‍ ക്ലാസുകളില്ലാതെ അധ്യാപകര്‍ വലഞ്ഞിരുന്നു.
നൂറ്റാണ്ടിലേറെ പഴക്കമുള്ള സ്കൂളിലെ ക്ലാസ് മുറികളെല്ലാം തന്നെ ചെറുതാണ്. ഇത് മൂലം കൂടുതല്‍ വിദ്യാര്‍ഥികളെ ഓരോ ക്ലാസിലും ഇരുത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ഓഡിറ്റോറിയവും ഓഫിസും വിവിധ ലാബുകളും മറ്റും ക്ലാസുകളായി മാറിയത്. പത്തോളം ക്ലാസുകളുടെ കുറവ് ഇപ്പോള്‍ സ്കൂളിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."