മെസ്റ്റ് പരീക്ഷ 26ന്
കാസര്‍കോട്: എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ദുബൈ കെ.എം.സി.സിയുമായി സഹകരിച്ച് നടത്തുന്ന എം.എസ്.എഫ് എജ്യുക്കേഷണല്‍ സ്‌കോളര്‍ഷിപ്പ് ടെസ്റ്റ് മെസ്റ്റ് 26 ന് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 30 സെന്ററുകളില്‍ നടക്കും. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായാണ് പരീക്ഷ നടത്തുന്നത്. രജിസ്‌ട്രേഷന്‍ ആരംഭിച്ചു. എം.എസ് .എഫ് പഞ്ചായത്ത് കമ്മിറ്റി മുഖേനയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. പി.എസ്.സി പരീക്ഷയുടെ മാതൃകയില്‍ നടത്തപ്പെടുന്ന ഒ.എം.ആര്‍ പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന പത്ത് വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ വീതം സ്‌കോളര്‍ഷിപ്പും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. ഇംഗ്ലീഷ്, കന്നട, മലയാളം എന്നീ ഭാഷകളില്‍ ചോദ്യപേപ്പര്‍ തയാറാക്കും. രജിസ്‌ട്രേഷന് ആഗ്രഹിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റിയുമായോ 9809486196 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."