കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ദീര്‍ഘവീക്ഷണമില്ല: കെ.പി.എ മജീദ്
വണ്ടൂര്‍: ദീര്‍ഘവീക്ഷണമില്ലാത്ത നയങ്ങളാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പിന്തുടരുന്നതെന്നും അഹങ്കാരം മുഖമുദ്രയാക്കിയ സര്‍ക്കാര്‍ ജനാധിപത്യ അവകാശങ്ങള്‍ വകവയ്ക്കാതെ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. വണ്ടൂരില്‍ കേരളാ സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ (കെ.എസ്.ടി.യു) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുല്ല പതാക ഉയര്‍ത്തി. കളത്തില്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷനായി. എം. അഹമ്മദ് പ്രമേയ പ്രഭാഷണം നടത്തി.
അഡ്വ. യു.എ ലത്വീഫ്, വി.എ.കെ തങ്ങള്‍, എ.കെ സൈനുദ്ദീന്‍, അബ്ദുല്ല വാവൂര്, പി.കെ.എം ഷഹീദ്, മജീദ് കാടേങ്ങല്‍, കെ.ടി അമാനുല്ല, പി.വി ഹുസൈന്, ജസ്മല്‍ പുതിയറ, ഷൈജല്‍ എടപ്പറ്റ, എം.ടി അലി നാഷാദ്, നിഷാജ് എടപ്പറ്റ, എം.കെ നാസര്‍, മുസ്തഫ അബ്ദുല്‍ ലത്വീഫ്, മാനു തുവ്വൂര്‍, കെ. ഫസല്‍ ഹഖ്, എ.എം ശംസുദ്ദീന്‍ സംസാരിച്ചു. സാംസ്കാരിക സായാഹ്നം ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്തു.
ഇന്ന് സമ്പൂര്‍ണ സമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.എം അബ്ദുല്ല അധ്യക്ഷനാകും. എം.എല്‍.എമാരായ അഡ്വ. എം. ഉമ്മര്‍, കെ.കെ ആബിദ് ഹുസൈന് തങ്ങള്‍, സംസ്ഥാന പ്രസിഡന്റ് എ.കെ സൈനുദ്ദീന്‍, ജനറല്‍ സെക്രട്ടറി വി.കെ മൂസ, ഉമ്മര്‍ അറക്കല്‍, ഇസ്മാഈല്‍ മുത്തേടം സംബന്ധിക്കും. ടൗണില്‍ അധ്യാപക പ്രകടനവും നടക്കും. ഉച്ചയ്ക്കു രണ്ടിനു സര്‍വിസ് സെഷന് ടി.വി ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."