HOME
DETAILS
MAL
ഇലക്ട്രോപ്പതി ചികിത്സയ്ക്കു സഹായം നല്‍കും: കടന്നപ്പള്ളി
backup
March 06 2017 | 00:03 AM
കണ്ണൂര്‍: ഇലക്ട്രോപ്പതി ചികിത്സാ ശാസ്ത്രത്തിന്റെ പുരോഗതിക്കു സര്‍ക്കാരിന്റെ ഭാഗത്തു നിന്നു എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. ഇലക്ട്രോപ്പതി മെഡിക്കല്‍ അസോസിയേഷന് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. ഹരിപ്രഭ അധ്യക്ഷയായി. ഡോ. രാഗേഷ് കൃഷ്ണ, ഡോ. ചന്ദ്രന്, ഡോ. ഒ.സി കുട്ടന്, ഡോ. രാജേഷ്, ഡോ. ഇ.കെ സുജിത്ത്, ഡോ. ചന്ദ്രമതി നാരായണന്, ഡോ. മനോജ്, സി.വി സുധീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."