എല്ലാവര്ക്കും തുല്യവിദ്യാഭ്യാസം നല്കാന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി കടന്നപ്പള്ളി
പാപ്പിനിശ്ശേരി: എല്ലാവര്ക്കും തുല്യമായി വിദ്യാഭ്യാസം ലഭിക്കാന്‍ വേണ്ടിയുളള സംവിധാനത്തിന്
സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. പാപ്പിനിശ്ശേരി ആറോണ്‍ യു.പി സ്കൂള്‍ 92ാം വാര്‍ഷികവും പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റുള്ള സംസ്ഥാനത്തേക്കാള്‍ കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് ഉത്ബുദ്ധമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. നവകേരള മിഷന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ച പ്രധാന പദ്ധതികളില്‍ ഒന്നാണ് വിദ്യാഭ്യാസ മേഖലയെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ് സി.എസ്.ഐ മലബാര്‍ ഡയോസിസ് റൈറ്റ് റവ.ഡോ.റോയ്സ് മനോജ് വിക്ടര്‍ അധ്യക്ഷനായി. പൂ
ര്‍വ വിദ്യാര്‍ഥി ഡോ.സുരേഷ് കുമാറിനെ ആദരിച്ചു. അലുംനി
അസോ. പ്രസിഡന്റ് ബി.പി റൗഫ്, പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ നാരായണന്, സി റീന, കെ രാജന്, ഉപ്പേരി വത്സന്, എ.ഇ.ഒ എച്ച്.എം ഹെലന് തുടങ്ങിയവര്‍ സംസാരിച്ചു. തുടന്ന് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും മിമിക്സ്ഷോയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."