HOME
DETAILS

10,000 മദ്രസക്കൂട്ടങ്ങള്‍

  
backup
March 01 2020 | 01:03 AM

1000o-madrasa-under-samasyha-in-kerala-2020

 


മലയാളികള്‍ ഭാഗ്യം ചെയ്തവരാണെന്ന പ്രസ്താവനക്ക് കീഴേ കാഴ്ചകള്‍ എന്നൊരു ഉപവിഭാഗം നല്‍കിയാല്‍ ഏതായാരിക്കും ഒന്നാമത് വരുന്നത് എന്നൊന്ന് ചിന്തിച്ച് നോക്കാം. കിഴക്കിന്റെ മേലാപ്പില്‍ വെണ്മയുടെ ഉയിര്‍പ്പ് തെളിയുന്നതോടെ തുറക്കുന്ന മലയാളത്തിന്റെ നാട്ടുമിഴികള്‍ ആദ്യം കാണുന്ന കാഴ്ചകള്‍ അനവധിയും അനവദ്യവുമാണ്. അറിയപ്പെടാത്ത ദിക്കുകളിലേക്ക് അന്നംതേടി കലപിലകളായി പറവക്കൂട്ടങ്ങള്‍, വിണ്ണിലും അറിയപ്പെട്ട ദിക്കൊന്നിലേക്ക് അറിവ് തേടി കളിചിരികളായി മദ്‌റസക്കൂട്ടങ്ങള്‍ മണ്ണിലും ചിതറുകയും പടരുകയും ചെയ്യുന്ന ദൃശ്യമാവും അവയിലൊന്ന്, ചിലപ്പോള്‍ ഒന്നാമത് തന്നെ.


പ്രകൃതിയുടെ ക്യാന്‍വാസില്‍ വിസ്മയങ്ങളുടെ ചേലും ഛായവുമണിയുന്ന കാഴ്ചകള്‍ വേറെയും ധാരാളം ഉണ്ടാവും അന്നേരം, ഇടവും ഇടവവും മാറുന്നതിനനുസരിച്ച്.
പക്ഷെ അവയെല്ലാം കണ്ണില്‍ തുടങ്ങി കണ്ണില്‍ തന്നെ തീരുന്ന കാഴ്ചകള്‍ മാത്രമാണ്. മദ്‌റസകളിലേക്ക് മായം ചേരാത്ത പ്രായക്കാര്‍ മയക്കം കലരാത്ത മനസോടെ പാഞ്ഞും പറഞ്ഞും പോകുമ്പോള്‍ കണ്ടതിനേക്കാള്‍ കാണാന്‍ ബാക്കിയുള്ളതിലേക്കാണ് അകക്കണ്ണുകള്‍ നീളുന്നത്. മദ്‌റസയിലേക്കുള്ള ആ നടത്തം ഒരു മഹാ സംസ്‌കാരത്തിന്റെ അളവെടുപ്പാണ്. മദ്‌റസയില്‍ ചെന്നുള്ള ആ ഇരുത്തം ഒരു മഹാ ബോധസാംക്രമണത്തിന്റെ വിത്തുവിതയാണ്. പിന്നെ, മദ്‌റസയില്‍ നിന്നുള്ള ആ വരുത്തം ഒരു മഹാ ലക്ഷ്യരൂപീകരണത്തിന്റെ വിളവെടുപ്പുമാണ്. ഫജ്‌റ് കീറിയത് മുതല്‍ ളുഹാ കയറും വരെ നീളുന്ന ഈ അക്ഷരവാര്‍ക്കപ്പണിയുടെ ആവര്‍ത്തനങ്ങളുടെ ആകെത്തുകയാണ് പുകള്‍പെറ്റ കേരള ഇസ്‌ലാം മോഡലിന്റെ അടിത്തറ.


പണവും അധികാരവും പിന്നെ അറിവും, ഇവ മൂന്നുമാണ് പ്രവിശാലമായ ലോകചരിത്രത്തിന്റെ അങ്ങിങ്ങുകളില്‍ മുസ്‌ലിംകള്‍ക്ക് മുന്തിപ്പ് നല്‍കിയത്. അപൂര്‍വ്വമായേ മൂന്നും ഒന്നിച്ചിട്ടുള്ളൂ. പണം കൊണ്ട് മാത്രം മുന്തിപ്പുണ്ടായ നാടുകളില്‍ ഒന്നിപ്പില്ലാതെ എല്ലാവരും മത്സരിച്ച് സകലരും തോല്‍ക്കുകയായിരുന്നു, തോറ്റ് കൊണ്ടിരിക്കുകയുമാണ്. ജ്ഞാനാനന്തര കാലത്തെ അറബികള്‍ക്കുണ്ടായ അറബിയലര്‍ജ്ജിയായ മക്കള്‍ അതാണ്. ബാപ്പമാര്‍ക്ക് ഭിന്നിപ്പും മക്കള്‍ക്ക് മന്ദിപ്പും. അസുഖങ്ങളിലെത്തുന്ന സുഖങ്ങളുടെ ഘോഷയാത്രകളില്‍ അറിവിന്റെ വര്‍ണ്ണക്കടലാസുകള്‍ പാറാത്തതാണ് അവിടെ കഷ്ടകാലത്തിന്റെ ആരംഭം.


അധികാര ബലത്തില്‍ ഭരണത്തിന്റെ ആള്‍ത്താരകള്‍ കൈക്കലാക്കിയ മുസ്‌ലിംകള്‍ക്കും കിട്ടിയിട്ടില്ല നിത്യത. കിട്ടിയ അഭിമാനം എങ്ങനെ കൃഷി ചെയ്ത് കാലത്തിന്റെ പത്തായപ്പുരകളില്‍ ഉപജീവനത്തിന്റെ ഊര്‍ജ്ജങ്ങളൊരുക്കാം എന്നത് ക്രമേണ അവര്‍ മറന്നതോടെ ദാസ്യത്തിന്റെ നുകങ്ങള്‍ പേറാനുള്ളതായി അവരുടെ ചെങ്കോല്‍ തഴമ്പിച്ച ചുമലുകള്‍.
വാള്‍പ്പയറ്റും കുതിരസവാരിയും ഒളിയുദ്ധവും മാത്രം പഠിക്കാനുള്ളതാണ് ആണ്‍കുട്ടികളുടെ ബാല്യം, നീരിലും നീരാട്ടിലും നീന്തി സിന്ധൂരവും കസ്തൂരിയും തൂകിച്ചീകാനുള്ളതാണ് പെണ്‍കിടാങ്ങളുടെ ബാല്യം എന്ന കൊട്ടാരരാഷ്ട്രീയത്തിന്റെ തെറ്റായ തിട്ടൂരം അവരുടെ ആധാരങ്ങളെ എളുപ്പത്തിലെത്തിച്ചത് പില്‍ക്കാലത്തിന്റെ മ്യൂസിയങ്ങളിലേക്കാണ്. നഷ്ടപ്രതാപങ്ങളുടെ കണക്കെടുത്ത് മറ്റുള്ളവര്‍ക്ക് ഗ്രന്ഥങ്ങളുണ്ടാക്കാനുള്ള വാര്‍ത്താപ്പാടങ്ങളായി പരിണാമം പ്രാപിച്ച ഇസ്‌ലാമീയീറ്റില്ലങ്ങള്‍ അതാണ്. സമര്‍ഖന്ദ് മുതല്‍ വംഗനാട് വരെ എന്ന ക്ലീഷേ വെറുമൊരു മൊഴിപ്പഴക്കമല്ല.


കൂട്ടത്തില്‍ കേരള ഇസ്‌ലാമിന്റെ മാറ്റ് ഒരു മാറ്റമാണ്. അറിവ് കൊണ്ട് പിടിച്ചുനില്‍ക്കാനും അടയാളപ്പെടുത്താനും ശ്രമിച്ചതിന്റെ ലാഭങ്ങളാണത്. ജനകീയമായ ഉല്‍സാഹങ്ങള്‍ കൂട്ടിവച്ച് അക്ഷരങ്ങളുടെ മന്ദിരങ്ങളും മദ്‌റസകളും ഉയര്‍ന്നതോടെ ആളുകള്‍ അസ്തമിച്ചാലും അടയാളങ്ങള്‍ തുടരുന്ന സ്ഥിതി കൈവന്നതാണ് ആ ലാഭത്തിന്റെ ഉപോല്‍പ്പന്നം. ഇന്ന് പ്രാഥമികതലത്തില്‍ മലബാരീ ഇസ്‌ലാം ലെവല്‍ വേറെയാണ്. ഉത്തരേന്ത്യ ജ്ഞാനത്തിന്റെ തറവാടാണെങ്കിലും, രചനാവിലാസങ്ങളുടെ കുലീനഭവനമാണെങ്കിലും ഇവിടത്തേത് പോലെ അടിനിലം മുതല്‍ അനക്കം പടര്‍ത്തി ഇളക്കം കോര്‍ത്ത് മുകളോളം ഇണക്കം ചേര്‍ക്കാന്‍ മാത്രമുള്ള സംഘടിത വേരുകള്‍ അവര്‍ക്കില്ലാതെ പോയി. ഒറ്റപ്പെട്ട വലുതിനേക്കാള്‍ വലുത് ചുറ്റപ്പെട്ട ചെറുതാണെന്ന മഹായാഥാര്‍ഥ്യമാണ് അവിടെയല്ല ഇവിടെ എന്നത്. ആ കോര്‍വ്വയുടെ നൂലും സൂചിയുമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ.
പ്രപഞ്ചം ഒരു പൊരുളായി ചുരുങ്ങിയ വരയാണ് അലിഫ്. അഹദും അഹ്മദും ആരംഭിക്കുന്നത് അലിഫിലാണ്. അദബുന്‍ കൊണ്ടാരംഭിക്കുന്ന പഠനം ജീവിതമെന്തിന്മേല്‍ കെട്ടിപ്പൊക്കണം എന്നുകൂടി സൂചിപ്പിക്കുന്നു. കേരളീയ സത്യജ്ഞാനങ്ങളുടെ മഹാഗുരു ശംസുല്‍ ഉലമ തന്റെ അധ്യായന തട്ടകമായിരുന്ന ജാമിഅ: ദാറുസ്സലാം നന്തിയില്‍ വച്ച് ഈ അദബുന്‍ എന്നതിനെ കഷ്ണിച്ച് കൗതുകമാക്കിപ്പറയാറുണ്ടായിരുന്നുവത്രെ,


'അദബുന്‍ എന്നാല്‍ മര്യാദ, മറിച്ചെഴുതിയാല്‍ കിട്ടുന്ന ബദഉന്‍ എന്നാല്‍ ആരംഭം, മുറിച്ചെഴുതിയാല്‍ കിട്ടുന്ന ദഅബുന്‍ എന്നാല്‍ നിത്യത. അതായത് ജീവിതത്തില്‍ ആദ്യമധ്യാന്തിയുടനീളം വേണം മര്യാദ എന്നര്‍ഥം'.
ഇംഗ്ലീഷില്‍ പോളിയാന്‍ഡ്രം എന്ന് വിളിക്കപ്പെടുന്ന ഈ ബൃഹൃത്സാരാക്ഷരി കൊണ്ട് ഒന്നാം പാഠത്തെ പൊന്നുംപാടമാക്കിയ മഹാന്മാര്‍ക്ക് നല്‍കണം മനപ്പതക്കം.


മദ്‌റസയിലെ ഒന്നാം ക്ലാസാണ് സര്‍വകലാശാലകളുടെ സര്‍വകലാശാല. മലപ്പൊത്തില്‍ മലക്കിറങ്ങിയ ഹിറാഗുഹ നമ്മുടെ കാലത്ത് അതിന്റെ നിര്‍മലമായ ചെറുപ്പത്തോടെ പുനരവതരപ്പിക്കപ്പെടുന്നത് മദ്‌റസയിലെ ഒന്നാം ക്ലാസിലാണ്. എട്ടുംപൊട്ടും തിരിയാത്ത കൊച്ചുകുട്ടി ഉമ്മച്ചിയുടെ കോന്തലവിട്ട് ആദ്യമായെത്തിയ കേന്ദ്രത്തില്‍ ആദ്യമുഴക്കം, വായിക്കുക! നിന്നെ സൃഷ്ടിച്ച അലിഫിന്റെ നാമത്തില്‍. ആദ്യാനുഭവത്തില്‍ വിറങ്ങലിച്ച കുട്ടി ബെല്ലടിക്കും മുന്‍പേ ഓടിയെത്തിയത് പറഞ്ഞയച്ച ഉമ്മയുടെ ചൂടുള്ള കരവലയത്തിലേക്ക് തന്നെ. പുതപ്പിട്ട് മൂടിയ കുട്ടിയോട് പിറ്റേന്ന് പ്രഭാതത്തില്‍ ചരിത്രത്തിലെ മഹതീഖദീജയുടെ സ്ഥാനത്ത് നിന്ന് ഉമ്മ പറയുകയാണ്, പുതപ്പുധാരീ എഴുന്നേല്‍ക്ക!


ആവര്‍ത്തിക്കപ്പെടാനും അനുവര്‍ത്തിക്കപ്പെടാനും ആവിഷ്‌ക്കരിക്കപ്പെട്ട ഒരു മഹാചരിതം എത്ര മനോഹരമായാണ് കൊച്ചു മദ്‌റസകളില്‍ നിലക്കാതെ നിര്‍വഹിക്കപ്പെടുന്നത്.
ആ നേരത്തിനുമുണ്ട് കനവും ഘനവുമുള്ള നിമിഷമുദ്രകള്‍. ചുറ്റുഭാഗവും അരണ്ടും ഇരുണ്ടുമിരിക്കുകയും വായിക്കുന്ന പുസ്തകത്താളിലേക്ക് പ്രകാശം കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുമ്പോഴാണ് കണ്ണുകള്‍ തലച്ചോറിലേക്കുള്ള അതിവേഗവാഹനങ്ങളാവുന്നത് എന്നതാണ് ശാസ്ത്രം. ഹിറയില്‍ ഇഖ്‌റഅ് മുഴങ്ങിയ നേരം അതായിരുന്നു, പശ്ചാത്തലപ്രകാശവും. ആ നേരം കുളിരണിഞ്ഞ് വന്ന് കുനിഞ്ഞിരുന്ന് ഖുര്‍ആന്‍ നോക്കുന്ന കുട്ടിയുണ്ടല്ലോ, ആകാശത്ത് നിന്ന് എത്രയായിരം ക്യാമറകള്‍ ആ ദൃശ്യമൊപ്പിയെടുക്കാന്‍ കണ്ണുചിമ്മിത്തുറക്കുന്നുണ്ടന്നേരമെന്നാര് കണ്ടു!
അതിരുകളറിയാത്ത പൂര്‍വ്വാകാശത്തിനപ്പുറം അര്‍ശില്‍ മുഴങ്ങിയ വചനങ്ങളോതി ഇരുളിനിയും ബാക്കിയുള്ള നേരത്തെ വെളുപ്പിച്ചെടുക്കുകയാണ് മദ്‌റസക്കുട്ടികള്‍. നമ്മുടെ വീടിനും നാടിനും അര്‍ശിലേക്കുള്ള വഴി മദ്‌റസയാണ്. അതിനാല്‍ അലിഫ് പഠിപ്പിച്ച ആദ്യഗുരുവിനോളം വരില്ല അതിന്മേലിട്ട് പഠനം വലുതാക്കിത്തന്ന മറ്റൊരാളും, ആ അര്‍ഥത്തില്‍.


മദ്‌റസകള്‍ അപരദ്രോഹ ചിന്തയുടെ ആദ്യാലയങ്ങളാണെന്ന് അറിവില്ലാത്ത പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ സത്യം ആ പറഞ്ഞതല്ല. കാരണം ആ പറഞ്ഞതില്‍ സത്യമില്ല. സര്‍ക്കാര്‍ സമ്മതിച്ച് പുറത്തിറക്കുന്ന കൊച്ചു പാഠപുസ്തകം മുതല്‍ ഗവേഷണഗ്രന്ഥങ്ങളില്‍ വരെ വരക്കാന്‍ വിട്ടുപോയ വരികള്‍ മദ്‌റസയിലെ കൊച്ചുപുസ്തകത്തിലുണ്ട്. മതവും മനുഷ്യത്വവും മാനവികതയും രാഷ്ട്രവും രാഷ്ട്രസ്‌നേഹവും ജീവിതവും കര്‍മ്മവും ധര്‍മ്മവും ലക്ഷ്യവുമെല്ലാം ആ കൊച്ചു കൃതികളുടെ അകത്തുണ്ട്, ചിലത് അന്തര്‍ധാരയായ്, ചിലത് നേരേച്ചൊവ്വേതന്നെ.
ഏറ്റവും നല്ല ഭക്ഷണം ഏത് എന്ന ചോദ്യത്തിന് മദ്‌റസയില്‍ പോവാത്ത പതിനഞ്ച് വയസുകാരന്‍ പറഞ്ഞേക്കാവുന്ന മറുപടി, ഏറ്റവും വിറ്റാമിനുകളും അന്നജവും പ്രോട്ടീനും അടങ്ങിയ ഭക്ഷണം എന്നായിരിക്കും. പക്ഷെ മദ്‌റസയില്‍ പഠിച്ച കുട്ടി പറയുക മറ്റൊന്നായിരിക്കും. വെള്ളം കുറച്ചധികം ചേര്‍ത്ത് അയല്‍ക്കാരനെയും കൂടി സല്‍ക്കരിക്കുന്ന ഭക്ഷണം എന്നാവും ആ മറുപടി. മാര്‍ക്കുല്‍പ്പാദന യന്ത്രങ്ങളല്ല, മാനവികതയുല്‍പ്പാദന മനുഷ്യരാവലാണ് വിദ്യാര്‍ഥിത്വത്തിന്റെ കടമ എന്ന് മദ്‌റസക്കുട്ടി ചെറുപ്പത്തിലേ മനസിലാക്കുന്നു. വികാരപ്പെടാന്‍ മാത്രമറിയുന്ന തലമുറയെ കുറച്ചൊക്കെ വിചാരപ്പെടാന്‍ മദ്‌റസകള്‍ പ്രേരിപ്പിക്കുന്നു. പടക്ക ശാലകളല്ല പാഠശാലകള്‍ എന്നറിയുന്ന തലമുറകള്‍ ബാക്കിയാവണമെങ്കില്‍ സാമൂഹ്യബോധമുളവാക്കുന്ന അഖ്‌ലാഖുകള്‍ പൊതുവിദ്യാഭ്യാസവും ഏറ്റെടുക്കണം. മണ്ണിന്റെ അവകാശത്തര്‍ക്കം തീത്തീരങ്ങള്‍ കത്തിച്ച് പ്രകമ്പിതമാവുന്ന ഇക്കാലത്ത് മദ്‌റസയിലെ അമലിയ്യാത്തിലെ സുജൂദില്‍ നിലത്ത് വയ്‌ക്കേണ്ട അവയവങ്ങള്‍ എന്ന ഭാഗം പാര്‍ലമെന്റില്‍ വരെ എത്തിയാലത്രയും നന്ന്. ദിനേനെ മുപ്പത്തിനാല് തവണ നിര്‍ബന്ധമായി നെറ്റിത്തടവും മൂക്കിന്മുനമ്പും കൈപ്പള്ളയും കാല്‍മുട്ടും വിരല്‍പ്പള്ളകളും നിലത്തമര്‍ത്തി നാഥനെ നമിക്കണം എന്ന് കുഞ്ഞുനാളിലേ മനസിലാക്കുന്ന കുട്ടിക്ക് താന്‍ സാഷ്ടാംഗം ചെയ്യുന്ന മണ്ണിനോടുണ്ടാവുന്ന മഹബ്ബത് ഒരു രാഷ്ട്ര മീമാംസയും പകരാത്തവിധം ശുദ്ധമായിരിക്കും. അങ്ങനെ സാഷ്ടാംഗം ചെയ്യുമ്പോള്‍ ലലാടതടത്തിനും നമസ്‌ക്കാരതലത്തിനുമിടയില്‍ അപരവസ്തു മറയിട്ട് നിന്നാല്‍ ആരാധന നിര്‍വീര്യമായി എന്ന കര്‍മ്മശാസ്ത്ര നിയമത്തെ രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ക്ക് വിട്ടുകൊടുത്താല്‍ ലഭ്യമാവുന്ന ആഖ്യാനങ്ങള്‍ ചന്തോബദ്ധങ്ങളായ മണ്‍മയവിശേഷങ്ങളായിരിക്കും.
രാജ്യസ്‌നേഹത്തിന്റെ ത്രസിക്കുന്ന ഭാവലാവണ്യങ്ങള്‍ വിതറുന്ന ഒരു ഭാഗം അപ്പടി ഇതാണ്, അഞ്ചാം ക്ലാസ് അഖ്‌ലാഖിലെ പതിനൊന്നാം പാഠം.


'ഇത് നമ്മുടെ രാജ്യമാണ്


നാം ഇന്ത്യക്കാരാണ്. നമ്മുടെ രാജ്യത്തെ നാം സ്‌നേഹിക്കണം. ഇന്ത്യയില്‍ ആര്‍ക്കും ഏത് മതവും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇവിടെ എല്ലാ മതവിശ്വാസികള്‍ക്കും തുല്യപ്രാധാന്യവും സംരക്ഷണവും ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. നമ്മുടെ ഇന്ത്യ ജനാധിപത്യ മതേതര രാജ്യമാണ്.
നാം മതത്തിന്റെ പേരില്‍ കലഹിക്കാനോ അന്യമതസ്ഥരെ ദ്രോഹിക്കാനോ പാടില്ല. പരസ്പരം സ്‌നേഹവും മമതയും പുലര്‍ത്തണം. നമ്മുടെ നാടിന്റെ ഐക്യവും പുരോഗതിയുമാകണം നമ്മുടെ ലക്ഷ്യം. നമ്മുടെ അറിവും ആരോഗ്യവും അതിന് വേണ്ടി ഉപയോഗപ്പെടുത്തണം.
മതത്തിന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കുന്നവരെ നാം അംഗീകരിക്കരുത്. പരസ്പരം കരുണ ചെയ്യുകയാണ് വേണ്ടത്. മറ്റുള്ള മതസ്ഥരെ ആക്രമിക്കാന്‍ പാടില്ല. ഇതര മതസ്ഥരുടെ ആരാധനാവസ്തുക്കളെ നിങ്ങള്‍ ചീത്ത പറയരുതെന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു. നാടിന്റെ ഐശ്വര്യവും പുരോഗതിയും നമ്മുടെ ലക്ഷ്യമാണ്. ദേശസ്‌നേഹം സത്യവിശ്വാസിയുടെ സ്വഭാവത്തില്‍ പെട്ടതാണ്.


എല്ലാ മതസ്ഥരും ഒരു പോലെ ശാന്തിയോടെയും സമാധാനത്തോടെയും ജീവിക്കുന്ന ഒരിന്ത്യയാണ് നമ്മുടെ സ്വാതന്ത്ര്യസമരസേനാനികള്‍ സ്വപ്നം കണ്ടത്. ആ സ്വപ്നം നമുക്ക് സാക്ഷാത്കരിക്കാന്‍ സാധിക്കണം. അതിനായി നാം പ്രവര്‍ത്തിക്കണം''.
ഈ മദ്‌റസകളിലെ സമാജങ്ങളും നബിദിനവേദികളുമാണ് അനങ്ങാനും പറയാനും സമുദായത്തിലെ മഹാനേതാക്കള്‍ക്ക് തളിര് നല്‍കിയത്. പുഷ്‌ക്കല കാലത്തും മരങ്ങള്‍ വേരുകളില്‍ തന്നെയാവണം ഊന്നിനില്‍ക്കേണ്ടത്. മിണ്ടാന്‍ ശബ്ദങ്ങള്‍ തന്ന മന്തറ മദ്‌റസകളാണ്. ഓത്തും ബൈത്തും പാട്ടും പ്രസംവും സംഭാഷണവും ഓര്‍മ്മയുടെ ജാഥകളായി മനസിന്റെ തെക്കേപ്പറമ്പിലൂടെ പോവുകയാണ്. അതിനപ്പുറവും ഇപ്പുറവും ആള്‍ക്കൂട്ടങ്ങളുണ്ട്, മന:പാഠമാക്കി വച്ചത് മൈക്കില്‍ പറഞ്ഞ് വലുതാക്കിയപ്പോള്‍ അവരാണ് പ്രോല്‍സാഹനം തന്നത്. ആഴ്ചതോറും ഷോപ്പിങ് നടത്താന്‍ മാത്രം വലുതാവും മുന്‍പ് കിട്ടിയ പാട്ടയും ഗ്ലാസും ഒരു വര്‍ഷത്തെ ഊര്‍ജ്ജമായിരുന്നു. തൂങ്ങി നില്‍ക്കുന്ന കൂമ്പാരങ്ങള്‍ക്ക് മുന്‍പില്‍ ഏതിടണം എന്ന് അന്തിച്ച് നില്‍ക്കാന്‍ മാത്രം കളര്‍ഫുളാവും മുന്‍പ് കിട്ടിയ സമ്മാനശീലയുടെ നറുമണം മൂക്കില്ലാതായാലും ബാക്കിയാവുന്ന അനുരണനമാണ്.
ഈ ഘട്ടം ഓര്‍മ്മകളുടെ കൃതജ്ഞതക്കുള്ളതാണ്. ഓലമേഞ്ഞ ഓത്തുപള്ളിയില്‍ നിന്ന് പാളയില്‍ മണലിട്ടെഴുതിയ കാലം മുതല്‍ ഡിജിറ്റല്‍ പാഡുകളില്‍ സ്‌ക്രീന്‍ പെന്‍ എഴുതുന്ന കാലത്തോളം മദ്‌റസകള്‍ വളര്‍ന്നു കഴിഞ്ഞു. അതിനിടയിലെ മധ്യകാലത്ത് ഓലമാറ്റി ഓട് വച്ചു. കോഴി മുട്ട ലേലത്തിന് വച്ച് വെള്ള വലിച്ച നാല്‍ചുവരുകള്‍ കോടിമുട്ടിയ ഗള്‍ഫ് പണം കൊണ്ടുണ്ടാക്കിയ രമ്യഹര്‍മ്മങ്ങള്‍ക്ക് വഴിമാറിത്തുടങ്ങി. തമിഴും തമിഴ് മലയാളവും അറബിയും അറബിമലയാളവുമടക്കമുള്ള ഭാഷാ പുസ്തകങ്ങളിലൂടെ നാടിന്റെ സംസ്‌കാര സംരക്ഷണ ദൗത്യം മദ്‌റസകള്‍ നിശബ്ദമായി നിര്‍വ്വഹിച്ച് വരുന്നു. കടലുകള്‍ക്കപ്പുറവും ഇപ്പുറവും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പോലും ക്ഷിപ്രസാധ്യമല്ലാത്ത വിധം പറയുന്നതും എഴുതുന്നതും പരീക്ഷിക്കുന്നതും ഏകീകരിച്ച് ഈ ശൃംഖലാസംവിധാനം മുന്നേറുന്നു, പുതിയ പരിഷ്‌കരണങ്ങളുടെയും കൂട്ടിച്ചേര്‍ക്കലുകലുകളുടെയും സാധ്യതകള്‍ ആരാഞ്ഞ് കൊണ്ട്. ഓര്‍ക്കേണ്ടവരെയൊക്കെയോര്‍ത്ത്, പ്രാര്‍ഥനയോടെ മദ്‌റസാ വിചാരത്തിന് ബെല്ലടിക്കാം, 'സ്വല്ലല്ലീലാഹുവ സല്ലം അലാ, ത്വാഹാ നബിയ്യിന്‍ വ ആലിന്‍വലാ....'



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  25 days ago
No Image

നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി 

National
  •  25 days ago
No Image

ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെട്ട അൻമോൾ ബിഷ്ണോയ് പിടിയിൽ

latest
  •  25 days ago
No Image

പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; മറ്റന്നാള്‍ പാലക്കാട് വിധിയെഴുതും

Kerala
  •  25 days ago
No Image

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ഉപയോഗം; 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  25 days ago
No Image

പത്തനംതിട്ട നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

Kerala
  •  25 days ago
No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  25 days ago
No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  25 days ago
No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  25 days ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  25 days ago