HOME
DETAILS
MAL
ബോര്‍ഡിന്റേയും യൂനിയനുകളുടേയും നീക്കം ഫലിച്ചു; കെ.എസ്.എഫ്.ഇ എം.ഡി രാജിവച്ചു
backup
March 01 2020 | 03:03 AM
തിരുവനന്തപുരം: കെ.എസ്.എഫ്.ഇ എം.ഡി സ്ഥാനത്തുനിന്ന് എ.പുരുഷോത്തമന്‍ രാജിവച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി ധനകാര്യ മന്ത്രി തോമസ് ഐസക്കിനെ കണ്ട് അദ്ദേഹം നേരിട്ട് രാജി സമര്‍പ്പിക്കുകയായിരുന്നു. ഡയരക്ടര്‍ ബോര്‍ഡുമായുള്ള ഭിന്നതയും തൊഴിലാളി യൂനിയനുകളുടെ എതിര്‍പ്പും കാരണം സ്ഥാനത്ത് തുടരാനാകാത്ത സാഹചര്യത്തിലാണ് രാജി. എന്നാല്‍ തീരുമാനങ്ങളെടുക്കാനാകാതെ പദവിയില്‍ മാത്രം തുടരുന്നതില്‍ കാര്യമില്ലെന്നു കണ്ടാണ് അദ്ദേഹം രാജിവച്ചതെന്നും സൂചനയുണ്ട്. കെ.എസ്.എഫ്.ഇ നിലവില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും പുരുഷോത്തമന്റെ രാജിക്ക് കാരണമായതായി കേള്‍ക്കുന്നു.
ഫെബ്രുവരി 28ന് കാലാവധി അവസാനിക്കാനിരിക്കേ, പുരുഷോത്തമനെ എം.ഡി സ്ഥാനത്തുനിന്നും പുറത്താക്കുന്നതിന് ഭരണാനുകൂല യൂനിയനുകളുടേയും കെ.എസ്.എഫ്.ഇ ബോര്‍ഡിന്റെയും നേതൃത്വത്തില്‍ നേരത്തെതന്നെ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഇക്കാര്യം സുപ്രഭാതം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചില കരാറുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ധൂര്‍ത്തും വന്‍തോതിലുള്ള ചെലവുകളും എതിര്‍ത്തതിനാല്‍ ബോര്‍ഡ് അംഗങ്ങളുടെ എതിപ്പ് എം.ഡിക്കു നേരെ ഉയരാന്‍ കാരണമായിരുന്നു. പുതിയതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്കുള്ള സ്ഥലംമാറ്റം സംബന്ധിച്ച് ഭരണപക്ഷ യൂനിയനുകളുമായി ഉണ്ടായ അഭിപ്രായ ഭിന്നതയും എം.ഡി സ്ഥാനം നഷ്ടമാകുന്നതിലേക്ക് പുരുഷോത്തമനെ എത്തിക്കുകയായിരുന്നു.
2017ല്‍ ഡപ്യൂട്ടേഷനില്‍ എം.ഡിയായി ചുമതലയേറ്റ പുരുഷോത്തമന്റെ കാലത്താണ് കെ.എസ്.എഫ്.ഇ പുതിയ ആസ്ഥാനമന്ദിരത്തിലേക്ക് മാറുന്നത്. മാത്രമല്ല, ശ്രദ്ധേയമായ നിരവധി മാറ്റങ്ങളും ഇക്കാലത്ത് കെ.എസ്.എഫ്.ഇയില്‍ ഉണ്ടായി.
പുരുഷോത്തമന്‍ രാജിവച്ച സാഹചര്യത്തില്‍ മുതിര്‍ന്ന ജനറല്‍ മാനേജരായ വി.പി സുബ്രഹ്മണ്യത്തിന് എം.ഡിയുടെ ചുമതലകള്‍ കൈമാറിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇന്നലെ ഇറങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."