സര്‍ക്കാരുകള്‍ രഹസ്യ അജന്‍ഡ നടപ്പാക്കുന്നു: ജോസ് കെ. മാണി
ശ്രീകണ്ഠപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരെ ദ്രോഹിക്കുന്നതിലും മതേതരം തകര്‍ക്കുന്നതിലും രഹസ്യ അജന്‍ഡകള്‍ നടപ്പാക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് എം. വൈസ് ചെയര്മാന് ജോസ് കെ. മാണി എം.പി. കേരളയാത്രയില്‍ ശ്രീകണ്ഠപുരത്ത് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ ദിനങ്ങളിലും കര്‍ഷകരെയും സാധാരണക്കാരെയും എങ്ങനെ ദ്രോഹിക്കാമെന്നാണ് പിണറായി വിജയനും നരേന്ദ്ര മോദിയും നോക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി, അഡ്വ. എസ്. മുഹമ്മദ്, പി.ടി ജോസ്, ജോയ കൊന്നക്കല്‍, ജോയ്സ് പുത്തന്‍പുര, ജോയ് എബ്രഹാം, ജോസഫ് മുള്ളന്കട, സജി കുറ്റിയാനിമറ്റം, ബിജു കൈച്ചിറമറ്റം, ബിഫല്ഗുന്ന്, ഡെന്നിസ് വാഴപ്പയില്, പ്രമോദ് നാരായണന്, വി.എസ് സെബാന്യറ്റന്, അപ്പച്ചന് കൊന്നയ്ക്കല്‍, ടോമി ആനിത്തോട്ടം സംസാരിച്ചു.
ചടങ്ങില്‍ റോളര്‍ സ്കേറ്റിങ്ങില്‍ ഗിന്നസ് നേടിയ ആന്മരിയ ജോസഫിനെയും ആല്ബിന് ജോസിനേയുയും ആദ്യകാല പ്രവര്‍ത്തകരെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."