HOME
DETAILS
MAL
കല്‍പ്പറ്റ നഗരസഭാ കൗണ്‍സിലറുള്‍പ്പെടെ മൂന്നുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
backup
March 06 2017 | 02:03 AM
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭാ കൗണ്‍സിലറായ എ.പി ഹമീദ് ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് തെരുവു നായയുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു തെരുവുനായയുടെ ആക്രമണം. സിവില്‍ സ്റ്റേഷന് പരിസരത്ത് വച്ചാണ് എ.പി ഹമീദിന് കടിയേറ്റത്. ഗൂഡല്ലായ്കുന്ന് രഞ്ജിത നിവാസില്‍ രാമനാഥന്, വീട്ടമ്മയായ ഷറീന എന്നിവര്‍ക്കും കടിയേറ്റു. രാമനാഥന്റെ കാലിനാണ് കടിയേറ്റത്. കാല് നടയാത്രക്കാര്‍ക്ക് നേരെയാണ് നായയുടെ ആക്രമണമുണ്ടായത്. ആക്രമണകാരിയായ നായ കാണുന്നവരെയെല്ലാം തലങ്ങും വിലങ്ങും ആക്രമിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."