റിയാദ് ഒട്ടകമേള 17 മുതല്‍; 30,000 ഒട്ടകങ്ങള്‍ മാറ്റുരക്കും
റിയാദ്: ലോകത്തെ ഏറ്റവും വലിയ ഒട്ടകമേള ഈ മാസം 17 മുതല്‍ അടുത്ത മാസം 15 വരെ തലസ്ഥാനനഗരിയായ റിയാദില്‍ അരങ്ങേറും. ഏറെ പ്രത്യേകതകളുള്ള ഒട്ടകമേളയില്‍ ഈ വര്‍ഷം മുന്‍ വര്‍ഷത്തേക്കാള്‍ പതിന്മടങ്ങ് ഒട്ടകങ്ങളാണ് പങ്കെടുക്കുക. ഏകദേശം 30,000ത്തിലധികം ഒട്ടകങ്ങളാണു മേളയില്‍ പങ്കെടുക്കുന്നതെന്നു സംഘാടകര്‍ അറിയിച്ചു. ഇതിനുപുറമെ, ഒന്നാം സ്ഥാനം നേടുന്നവരെ കാത്തിരിക്കുന്നത് 25 മില്യണ്‍ ബ്രിട്ടീഷ് പൗണ്ടണ്ടിന്റെ സമ്മാനങ്ങളുമാണ്.
സഊദി അറേബ്യയിലെ ഒട്ടകങ്ങള്‍ക്കു പുറമെ അയല്‍രാജ്യങ്ങളായ യു.എ.ഇ, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഒട്ടകങ്ങളും പങ്കെടുക്കും. രണ്ടണ്ടു ദശലക്ഷത്തോളം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്ന ഒട്ടകമേള ലോകത്തെ ഏറ്റവും വലിയ പൈതൃകോത്സവമായിരിക്കുമെന്നാണു സംഘാടകരുടെ അവകാശവാദം.മുന്‍കാലങ്ങളില്‍ ഗോത്രസംസ്‌കൃതിയുടെ ഭാഗമായ ഈ ഉത്സവം തെക്കന്‍ സഊദിയിലെ ഖഹ്താനി ഗോത്രങ്ങള്‍ക്കിടയില്‍ പുരാതനകാലം മുതല്‍തന്നെ നടന്നുപോരുന്നുണ്ട്.
അല്‍ വാദ എന്ന വെള്ള ഒട്ടകം, അല്‍ ഷോള്‍ എന്ന മഞ്ഞ ഒട്ടകം, അല്‍ സഫര്‍ എന്ന സ്വര്‍ണ ഒട്ടകം, അല്‍ മാജത്തിന്‍, ഇളം ചുവപ്പുനിറമുള്ള അല്‍ ഹോമര്‍, തവിട്ടുനിറമുള്ള ഒട്ടകങ്ങള്‍ എന്നിങ്ങനെ വിവിധയിനങ്ങളിലാണു മത്സരം നടക്കുക. തലയുടെ വലിപ്പം, കഴുത്തിന്റെ നീളം, കണ്ണുകളുടെ വലിപ്പം, പുരികം, ചെവി എന്നിവയുടെ സൗന്ദര്യം, നിറം, രീതി എന്നിവ മാനദണ്ഡമാക്കിയാണു മത്സരം അരങ്ങേറുക.മേളയുടെ ഭാഗമായി പരമ്പരാഗത നൃത്തസംഗീത പരിപാടികള്‍, ചൊല്ലല്‍ മത്സരം, നാടന്‍പാട്ടു മത്സരങ്ങള്‍, ഒട്ടക ലേലം, ഒട്ടക പരേഡ് എന്നിവയും അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."