കൊടുംപട്ടിണിയും പകര്‍ച്ചവ്യാധികളും; സോമാലിയയില്‍ 110 മരണം
മൊഗാദിഷ്: പട്ടിണിയും പകര്‍ച്ചവ്യാധികളും മൂലം സോമാലിയയില്‍ രണ്ടുദിവസത്തിനിടെ മരിച്ചത് 110 പേര്‍. സോമാലിയന്‍ പ്രധാനമന്ത്രി ഹസന്‍ അബ്ദുല്‍ ഖൈറാണ് ഇക്കാര്യം പുറത്തുവിട്ടത്.
കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് സോമാലിയയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബെയിലാണ് പട്ടിണി മരണമുണ്ടായത്. കുട്ടികളും പ്രായമായവരുമാണ് കൂടുതലായും മരിച്ചത്.
പട്ടിണിയോടൊപ്പം അതിസാരം, കോളറ, അഞ്ചാംപനി തുടങ്ങിയ രോഗങ്ങളാണ് പടര്‍ന്നുപിടിക്കുന്നത്. 5.5 ദശലക്ഷം ജനങ്ങളാണ് ഇവിടെ ദുരിതമനുഭവിക്കുന്നത്. പലരും തലസ്ഥാനമായ മൊഗാദിഷിലേക്കു പലായനം ചെയ്യുകയാണ്. വരള്‍ച്ചയെ കഴിഞ്ഞ ആഴ്ച സോമാലിയന്‍ സര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.
മതിയായ ചികിത്സാസൗകര്യങ്ങള്‍ പ്രദേശത്തില്ലെന്ന് പ്രാദേശിക മനുഷ്യാവകാശ സമിതി തലവന്‍ അബ്ദുല്ലാ ഉമര്‍ റോബ്ള്‍ പറഞ്ഞു. വരള്‍ച്ചയെ തുടര്‍ന്ന് കന്നുകാലികളും കര്‍ഷകരും കടുത്ത ദുരിതത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് മതിയായ സൗകര്യങ്ങളൊരുക്കാന്‍ യു.എന്‍ അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."