സഊദി കെ.എം.സി.സി മെംബർഷിപ്പ് കാമ്പയിന് റിയാദിൽ തുടക്കം; 25000 പേരെ ചേർക്കും
റിയാദ്: സഊദി കെ.എം.സി.സി നാഷണൽ കമ്മിറ്റി പ്രഖ്യാപിച്ച 2020-23 വർഷത്തേക്കുള്ള മെംബർഷിപ്പ് ക്യാമ്പയിന്റെ റിയാദ് തല ഉദ്ഘാടനം നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് അഷ് റഫ് വേങ്ങാട്ടിന് അംഗത്വം നൽകി കൊണ്ട് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി എം.എൽ.എ നിർവ്വഹിച്ചു. റിയാദ് കെ.എം.സി.സി ഓഫീസിൽ ചേർന്ന കൺവെൻഷനിൽ വൈസ് പ്രസിഡണ്ട് മുസ്തഫ ചീക്കോട് അധ്യക്ഷത വഹിച്ചു. അഷ്ക്കർ ഫറോക്ക്, റഫീഖ് പാറക്കൽ, കെ.കെ.കോയാമു ഹാജി, യു.പി.മുസ്തഫ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.മൊയ്തീൻ കോയ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂർ നന്ദിയും പറഞ്ഞു. നാഷണൽ, സെൻട്രൽ, ജില്ലാ, മണ്ഡലം ഭാരവാഹികൾ സംബന്ധിച്ചു. മാർച്ച് ഒന്ന് മുതൽ ഏപ്രീൽ 24 വരെ നീണ്ടു നിൽക്കുന്ന കാമ്പയിനിലൂടെ സ ഊദിയിൽ ഒരു ലക്ഷം പേരെ അംഗങ്ങളായി ചേർക്കാനാണ് നാഷണൽ കമ്മിറ്റി ലക്ഷ്യമിടുന്നത്. സൗദി കെ.എം.സി.സിയുടെ മുഖ്യ ഘടകങ്ങളിലൊന്നായ റിയാദ് സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ 25000 അംഗങ്ങളെ ചേർക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."