മാര്‍ത്താണ്ഡ വര്‍മ്മ പാലത്തില്‍ ചരക്ക് ലോറി കേടായി; മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു
ആലുവ: ദേശീയപാതയിലെ മാര്‍ത്താണ്ഡ വര്‍മ്മ പാലത്തില്‍ ചരക്ക് ലോറി കേടായതിനെ തുടര്‍ന്ന് ദേശീയപാതയിലും നഗരത്തിലും മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. പുലര്‍ച്ചെ മാര്‍ത്താണ്ഡ വര്‍മ്മ സമാന്തര പാലത്തില്‍ അങ്കമാലി ഭാഗത്ത് നിന്ന് ആലുവ ഭാഗത്തേക്ക് വരികയായിരുന്ന ചരക്ക് ലോറിയാണ് കേടായത്.
ലോറി ക്രെയിന്‍ ഉപയോഗിച്ച് നീക്കാന്‍ ശ്രമിക്കുന്നതിനിടേ ഗതാഗതക്കുരുക്ക് രൂക്ഷമായി. ദേശീയപാതയില്‍ തിരക്കേറിയ ഒമ്പതിനും പത്തിനുമിടയിലാണ് ട്രാഫിക് പോലിസ് ലോറി നീക്കിയത്. ഇതാണ് ഗതാഗത പ്രശ്നം രൂക്ഷമാക്കിയത്. ഈ സമയം ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടാണ് ലോറി നീക്കിയത്. പൊതുവില്‍ ഗതാഗത തിരക്കും കുരുക്കും രൂക്ഷമായ ഈ സമയത്ത് റോഡ് ഗതാഗതം തടയുകകൂടി ചെയ്തതോടെ ദേശീയപാതയും നഗരവും ഗതാഗതതിരക്കില് വീര്‍പ്പുമുട്ടി.
വിദ്യാര്‍ഥികളും ജോലിക്ക് പോകുന്നവരുമാണ് ഇതുമൂലം കൂടുതല്‍ ദുരിതമനുഭവിച്ചത്. സ്കൂളില്‍ കൃത്യസമയത്ത് എത്താന്‍ വിദ്യാര്‍ഥികള്‍ക്ക് വാഹനങ്ങളില്‍ നിന്ന് ഇറങ്ങിനടക്കേണ്ടി വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."