വിശ്വാസികളെ തണുപ്പിക്കാന്‍ ബിഷപ്പിന്റെ ഇടയലേഖനം
കൊട്ടിയൂര്‍: വൈദികന്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കൊട്ടിയൂരിലെ സഭാവിശ്വാസികളുടെ രോഷം തണുപ്പിക്കാന്‍ മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടത്തിന്റെ ഇടയ ലേഖനം. ഇന്നലെ കൊട്ടിയൂര്‍ പള്ളിയില്‍ ബിഷപ്പിന്റെ ഇടയലേഖനം വായിച്ചു. വൈദിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ വേദനയില്‍ നിരുപാധികം മാപ്പപേക്ഷിക്കുന്നതായി ഇടയലേഖനത്തില്‍ പറയുന്നു. നല്ല വൈദികനെ നല്‍കാന്‍ കഴിയാത്തതിനാല്‍ ഇടവകക്കാരോട് ക്ഷമ ചോദിക്കുന്നതായും സമൂഹത്തിനുïായ അപമാനത്തിന് നിര്‍വ്യാജം ഖേദിക്കുന്നതായും ബിഷപ്പ് വ്യക്തമാക്കി.
പ്രകോപിതരായി നില്‍ക്കുന്ന ഇടവകാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ ബിഷപ്പ് കൊട്ടിയൂരില്‍ സന്ദര്‍ശനം നടത്തും. ഈ മാസം 12ന് കൊട്ടിയൂര്‍ പള്ളിയില്‍ അദ്ദേഹം ദിവ്യബലി അര്‍പ്പിക്കും. കൊട്ടിയൂര്‍ ഇടവകയുടെ വികാരിയുടെ ചുമതല വഹിക്കുന്ന ഫെറോന വികാരി ഫാദര്‍ തോമസ് മണക്കുന്നേലാണ് ഇടവകാംഗങ്ങളെ ബിഷപ്പിന്റെ സന്ദര്‍ശനം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."