HOME
DETAILS

ഇന്ത്യന്‍ അംബാസിഡറോട് വിശദീകരണം തേടി ഇന്തോനേഷ്യ

  
backup
March 02, 2020 | 5:32 AM

indonesia-seeks-2020
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധത്തിന്റെ മറവില്‍ ഡല്‍ഹിയില്‍ നടക്കുന്ന മുസ്‌ലിം വംശഹത്യയില്‍ വിശദീകരണം തേടി ഇന്തോനീഷ്യ ഇന്ത്യന്‍ അംബാസിഡര്‍ പ്രതീപ് കുമാര്‍ രാവത്തിനു സമന്‍സയച്ചു.
       സാഹചര്യങ്ങള്‍ നിയന്ത്രിക്കാനും സാമുദായിക സൗഹാര്‍ദം പുനഃസ്ഥാപിക്കാന്‍ ഇന്ത്യയ്ക്കു കഴിയുമെന്നാണ് പ്രതികീഷയെന്ന് ഇന്തോനേഷ്യന്‍ വിദേശ കാര്യമന്ത്രാലയം പറഞ്ഞു.
നിരവധി പേര്‍ കൊല്ലപ്പെട്ട കലാപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഇന്ത്യന്‍ അംബാസിഡറെ വിളിപ്പിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരേ നടന്ന വംശഹത്യയില്‍ പ്രതിഷേധമറിയിച്ച് വിവിധ രാജ്യങ്ങളില്‍ പ്രകടനങ്ങള്‍ നടന്നിട്ടുണ്ട്.
യു.എസിലും ബ്രിട്ടനിലും ബെര്‍ലിന്‍, പാരീസ്, ബ്രസല്‍സ്, ജനീവ അടക്കമുള്ള 17 യൂറോപ്യന്‍ നഗരങ്ങളിലും പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചു. ഇവിടങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫിസുകളിലേക്കു നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിനു പേര്‍ പങ്കെടുത്തു.
അമേരിക്കയിലെ പ്രധാന നഗരങ്ങളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളിലേക്കാണ് ഇന്ത്യന്‍ അമേരിക്കക്കാര്‍ മാര്‍ച്ച് നടത്തിയത്. കോണ്‍സുലേറ്റിന് മുന്നില്‍ ഒത്തുകൂടിയ പ്രതിഷേധക്കാര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനകത്തേക്കും പുറത്തേക്കും ഉദ്യോഗസ്ഥര്‍ പോകുമ്പോള്‍ 'ഷെയിം ഷെയിം' എന്ന് മുദ്രാവാക്യം വിളിച്ചു.
ന്യൂയോര്‍ക്കില്‍ നടന്ന റാലിയില്‍ പ്രതിഷേധക്കാര്‍ കോണ്‍സുലേറ്റിനു ചുറ്റും മാര്‍ച്ച് നടത്തി. അവരുടെ നിശബ്ദത ഒരു പാര്‍ട്ടിയെ കൂട്ടക്കൊല നടത്താന്‍ പ്രേരിപ്പിച്ചുവെന്ന കാര്യം കോണ്‍സുലേറ്റിന് ചുറ്റുമുള്ളവര്‍ അറിയണം എന്നുള്ളതുകൊണ്ടാണ് കോണ്‍സുലേറ്റ് വലംവെച്ച് മാര്‍ച്ച് ചെയ്തതെന്നു സംഘാടകരിലൊരാള്‍ അറിയിച്ചു. ചിക്കാഗോയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ഐ.ടി പ്രൊഫഷണലുകളും മുതിര്‍ന്ന പൗരന്മാരും അധ്യാപകരുമടക്കം നൂറുകണക്കിന് പേരാണ് പങ്കെടുത്തത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിടാതെ മഴ; ഇന്ന് അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത 

Kerala
  •  7 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പെയിൻ; 36 വർഷത്തെ ഇറ്റാലിയൻ റെക്കോർഡ് തകർത്ത് സ്പാനിഷ് പടയോട്ടം!

Football
  •  7 days ago
No Image

റെക്കോർഡുകൾ കീഴടക്കി, പക്ഷേ വിശ്വ കിരീടം നേടിയില്ല; കണ്ണീരണിഞ്ഞ് റൊണോ മടങ്ങുന്നു

Football
  •  7 days ago
No Image

പറങ്കിപ്പടയെ പറപ്പിച്ച് സ്പാനിഷ് അര്‍മാഡ, ക്രിസ്റ്റ്യാനോയ്ക്ക് ഗോളില്ല: രക്ഷകനായി മെറിനോ

Football
  •  7 days ago
No Image

എ.ഐ നിക്ഷേപം കൂട്ടാൻ മൈക്രോസോഫ്റ്റ്; 4,800 ജീവനക്കാരെ പിരിച്ചുവിടുന്നു

International
  •  7 days ago
No Image

നീരവ് മോദിയെ ഇന്ത്യയിലെത്തിക്കും; കൈമാറ്റത്തിനെതിരായ അവസാന അപ്പീലും യൂറോപ്യൻ കോടതി തള്ളി

National
  •  7 days ago
No Image

കേരള പിഎസ്‌സി അംഗങ്ങൾക്ക് ആഡംബര ജീവിതം; ഖജനാവിന് പ്രതിമാസം ലക്ഷങ്ങളുടെ ബാധ്യത, യുപിഎസ്‌സിയെക്കാൾ വലിയ 'ധൂർത്ത്'

Kerala
  •  7 days ago
No Image

ആരാണ് ബജ്‌രംഗ് ബാഗ്ര? രാമക്ഷേത്ര ട്രസ്റ്റ് തലപ്പത്തേക്ക്‌ വി.എച്ച്.പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി എത്തിയേക്കും

National
  •  7 days ago
No Image

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന 18-കാരി മരിച്ചു; കാസർകോട് ടൗൺ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  7 days ago
No Image

രണ്ട് വർഷത്തിനിടെ കിഡ്നി രോഗം ബാധിച്ചത് 18 സ്ത്രീകൾക്ക്: അടങ്ങിയിരിക്കുന്നത് മാരക അളവിൽ മെർക്കുറി; ചർമം വെളുപ്പിക്കാനുള്ള മൂന്ന് ക്രീമുകൾക്ക് നിരോധനം

National
  •  7 days ago