HOME
DETAILS

യുഎഇയിൽ പരുക്കേറ്റ ഇന്ത്യക്കാരടക്കമുള്ളവരെ സന്ദർശിച്ച് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

  
Web Desk
March 07, 2026 | 8:19 AM

uae president sheikh mohammed visits victims injured including indians

അബുദബി: ഇറാന്റെ സമീപകാല ആക്രമണങ്ങളിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. പരുക്കേറ്റവർ കഴിയുന്ന ആശുപത്രിയിലെത്തിയ അദ്ദേഹം ഓരോരുത്തരെയും നേരിൽ കണ്ട് സുഖവിവരങ്ങൾ അന്വേഷിക്കുകയും എത്രയും വേഗം പൂർണ്ണ ആരോഗ്യത്തോടെ കുടുംബങ്ങളിലേക്ക് മടങ്ങാൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

യുഎഇ പൗരന്മാർക്ക് പുറമെ സുഡാൻ, ഇറാൻ, പാകിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവരുമായും അവരുടെ കുടുംബാംഗങ്ങളുമായും ശൈഖ് മുഹമ്മദ് ബിൻ സായിദ് സംസാരിച്ചു. യുഎഇയിൽ എല്ലാവരും ഒരു കുടുംബത്തെപ്പോലെ സുരക്ഷിതരാണെന്നും, രാജ്യത്തെ ഓരോ നിവാസിയുടെയും സുരക്ഷയ്ക്കാണ് ഭരണകൂടം ഏറ്റവും വലിയ മുൻഗണന നൽകുന്നതെന്നും അദ്ദേഹം ഉറപ്പുനൽകി.

സമൂഹത്തിന്റെ ഐക്യദാർഢ്യത്തിന് പ്രശംസ

പ്രതിസന്ധി ഘട്ടങ്ങളിൽ യുഎഇ സമൂഹം കാണിക്കുന്ന ഐക്യദാർഢ്യത്തെയും ഉത്തരവാദിത്തബോധത്തെയും പ്രസിഡന്റ് പ്രശംസിച്ചു. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ കാട്ടുന്ന ജാഗ്രത ദേശീയ ശ്രമങ്ങളുടെ വിജയത്തിന് വലിയ കരുത്തായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരുക്കേറ്റവർക്ക് മികച്ച രീതിയിലുള്ള ചികിത്സ ഉറപ്പാക്കുന്ന മെഡിക്കൽ സംഘങ്ങളുടെ സമർപ്പണത്തിന് അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി.

തങ്ങളെ നേരിട്ടെത്തി ആശ്വസിപ്പിച്ച പ്രസിഡന്റിന് പരുക്കേറ്റവരും കുടുംബങ്ങളും നന്ദി പറഞ്ഞു. യുഎഇയുടെ കരുതലിലും സുരക്ഷയിലും തങ്ങൾ സംതൃപ്തരാണെന്ന് അവർ വ്യക്തമാക്കി. പരുക്കേറ്റവരിൽ പലരും ചികിത്സയ്ക്ക് ശേഷം ഇതിനോടകം ആശുപത്രി വിട്ടിട്ടുണ്ട്.

പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും സന്ദർശന വേളയിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

uae president sheikh mohammed bin zayed visited hospitals to meet people injured in recent iran attacks, including indian nationals. he expressed solidarity, wished them a speedy recovery and reaffirmed the uae’s commitment to supporting victims and maintaining regional stability.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രി ചര്‍ച്ച അനാവശ്യ വിവാദമുണ്ടാക്കുന്നു; സാമൂഹിക മാധ്യമങ്ങളല്ല കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ചെന്നിത്തല

Kerala
  •  3 days ago
No Image

ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളില്‍ മാര്‍പാപ്പ, ഒപ്പം ട്രംപും നെതന്യാഹുവും; പട്ടികയില്‍ ചൈനീസ് പ്രസിഡന്റും മംദാനിയും;  ഇടംപിടിച്ച് മൂന്ന് ഇന്ത്യക്കാരും 

International
  •  3 days ago
No Image

മൊസാദ് ചാരശൃംഖല തകർത്ത് ഇറാൻ; നാലുപേർ പിടിയിൽ

International
  •  3 days ago
No Image

വനിതാ സംവരണ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയം ഉള്‍പെടെ മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍: വോട്ടെടുപ്പ് നാളെ; 12 മണിക്കൂര്‍ ചര്‍ച്ച

National
  •  3 days ago
No Image

ദക്ഷിണാഫ്രിക്കയെ പുറത്താക്കിയതുപോലെ ഇസ്റാഈലിനെയും യുഎന്നിൽ നിന്ന് പുറത്താക്കണം; തുർക്കി പാർലമെന്റ് സ്പീക്കർ

International
  •  3 days ago
No Image

'ഫലം വരുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യം; നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്' രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

Kerala
  •  3 days ago
No Image

റഷ്യൻ-ഇറാൻ എണ്ണ ഇറക്കുമതി: ഇന്ത്യക്കുള്ള ഇളവുകൾ റദ്ദാക്കി അമേരിക്ക; രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമോ?

International
  •  3 days ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി പാകിസ്ഥാന്‍

International
  •  3 days ago
No Image

സഊദിയില്‍ ശനിയാഴ്ച വരെ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Saudi-arabia
  •  3 days ago
No Image

ഇസ്റാഈൽ - ലെബനൻ ചരിത്രപരമായ ചർച്ച ഇന്ന്: 34 വർഷത്തിന് ശേഷം ആദ്യമെന്ന് ഡൊണാൾഡ് ട്രംപ് 

International
  •  3 days ago