HOME
DETAILS

ഡൽഹിയിൽ നടന്ന വർഗീയ കലാപത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ചില്ല പ്രതിമാസ വായന

  
backup
March 02 2020 | 07:03 AM

236549878554654-2

റിയാദ്: ഡൽഹിയിൽ അരങ്ങേറിയ വർഗീയ കലാപത്തിൽ പ്രതിഷേധവും ഉൽക്കണ്ഠയും രേഖപ്പെടുത്തിക്കൊണ്ട് ചില്ലയുടെ പ്രതിമാസ വായന നടന്നു. ആർ രാജശ്രീയുടെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത എന്ന നോവൽ അവതരിപ്പിച്ചുകൊണ്ട് ബീനയാണ് വായനാനുഭവങ്ങൾക്ക് തുടക്കമിട്ടത്. ഫെയ്സ്ബുക്കിലൂടെ പങ്കുവെക്കുകയും പിന്നീട് പുസ്തകരൂപത്തിൽ ചുരുങ്ങിയ സമയം കൊണ്ട് പത്തിലേറെ പതിപ്പുകളിലെത്തുകയും ചെയ്ത നോവൽ വടക്കൻ മലബാറിന്റെ സവിശേഷ ഭാഷാ സമൃദ്ധികൊണ്ടും സ്ത്രീപക്ഷ ബോധം കൊണ്ടും പ്രസക്തമായ ഒരു രചനയാണെന്ന് ബീന പറഞ്ഞു. വർത്തമാനകാല ഇന്ത്യയുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രചോദനങ്ങളിൽ ഒന്നായി കരുതപ്പെടുന്ന അഡോൾഫ് ഹിറ്റ്ലറുടെ മെയ്ൻ കാംഫ് എന്ന ആത്മകഥയുടെ വായനാനുഭവം ഇഖ്ബാൽ കൊടുങ്ങല്ലൂർ നടത്തി.  ഇന്ത്യയിൽ എങ്ങനെയാണോ വൈവിദ്ധ്യങ്ങളെ തച്ചുടച്ച് ഏകശിലാസംസ്കൃതി കൊണ്ടുവരാൻ സംഘപരിവാർ ശ്രമിക്കുന്നത് അതേവിധം വംശശുദ്ധി മഹിമയുടെ പ്രമാണമാണ് മെയ്ൻ കാംഫ് എന്ന് ഇഖ്ബാൽ അഭിപ്രായപ്പെട്ടു. സബീന എം സാലിയുടെ വെയിൽ വഴിയിലെ ശലഭസഞ്ചാരങ്ങൾ എന്ന ഓർമ്മപുസ്തകം നിഖില സമീറും അനിൽ ദേവസിയുടെ യാ ഇലാഹി ടൈംസ് എന്ന നോവൽ കൊമ്പൻ മൂസയും കെ ആർ മീരയുടെ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ എന്ന നോവൽ വിപിനും പങ്കുവെച്ചു.   

തുടർന്നു നടന്ന സംവാദത്തിൽ വംശഹത്യചെയ്യപ്പെടുന്ന ഇന്ത്യൻ മതനിരപേക്ഷ-ജനാധിപത്യത്തെ കുറിച്ചുള്ള ആശങ്കകൾ പങ്കെടുത്തവരെല്ലാം പങ്കുവെച്ചു.  വിദ്വേഷം പരത്തുന്നതിനു പകരം മാനവികതയിലേക്ക് ഓരോ സഹജീവിയേയും അടുപ്പിക്കാനുള്ള ഉദ്യമത്തിൽ നമ്മൾ ഓരോരുത്തരും പങ്കാളികളാകേണ്ടതുണ്ട് എന്ന് സംവാദം ഓർമ്മിപ്പിച്ചു.  സംവാദത്തിൽ സുബ്രഹ്മണ്യൻ, സുലൈമാൻ, ഹരികൃഷ്ണൻ, നജീം കൊച്ചുകലുങ്ക്, ജോഷി പെരിഞ്ഞനം, അബ്ദുൽ റസാഖ്, മനോഹരൻ, ഡോ. ഹസീന, ബീന, കൊമ്പൻ മൂസ, വിപിൻ എന്നിവർ പങ്കെടുത്തു. സുരേഷ് ലാൽ സംവാദം ഉപസംഹരിച്ചു. എം ഫൈസൽ മോഡറേറ്ററായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  an hour ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  2 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  3 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  5 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago