HOME
DETAILS
MAL
കേരളത്തിലെ മത്സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണെന്ന് യെച്ചൂരി
backup
January 27 2019 | 19:01 PM
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മത്സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണെന്നും കോണ്‍ഗ്രസുമായി ദേശീയ സഖ്യ സാധ്യതകള്‍ തെരെഞ്ഞടുപ്പിന് ശേഷം മാത്രമേ ആലോചിക്കുകയുള്ളൂവെന്നും സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. 96 ല്‍ ഐക്യമുന്നണിയും 98 ല്‍ എന്‍.ഡി.എയും 2004 ല്‍ യു.പി.എ രൂപീകരിച്ചതും തെരെഞ്ഞെടുപ്പിന് ശേഷമായിരുന്നു. അത്തരത്തില്‍ 2019 ലും സംഭവിക്കാമെന്നും യെച്ചൂരി പറഞ്ഞു. കൊച്ചിയില്‍ സി.പി.എം ഉച്ചകോടി ഉദ്ഘാടകനായെത്തിയ അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. പാര്‍ട്ടിയുടെ ദേശീയ നേതാക്കളാരും കേരളത്തില്‍ മത്സരിക്കാനുണ്ടാകില്ല. വര്‍ഗീയ ധ്രൂവീകരണത്തിന് ശ്രമിക്കുന്ന ബി.ജെ.പിക്ക് കേരളത്തില്‍ യാതൊരു രാഷ്ട്രീയ നേട്ടവും ഉണ്ടാക്കാനാകില്ലന്നും യെച്ചൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."