യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാല ഉത്തരവുകളില്‍ ചട്ടലംഘനമുണ്ടെന്ന് സി.എ.ജി
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്തെ വിവാദ ഉത്തരവുകളില്‍ നിയമലംഘനമുണ്ടെന്ന് സിഎജി റിപ്പോര്‍ട്ട്. മെത്രാന്‍ കായലും കടമക്കുടിയും ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്റെ ലംഘനമുണ്ടായി.
ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചതില്‍ സുതാര്യതയില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 2013 മുതല്‍ 2016 വരെ അനുവദിച്ച പാര്‍ലറുകളാണ് ചട്ടം ലംഘിച്ച് നല്‍കിയവയാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ബിവറേജസ് കോര്‍പറേഷന്‍ ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ 1.07 ലക്ഷം ലിറ്റര്‍ മദ്യം ഒഴിവാക്കുന്നതില്‍ വീഴ്ചപറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് അനുവദിച്ച മെഡിക്കല്‍ കോളേജ് പദ്ധതിയിലും ചട്ടലംഘനം നടന്നതായാണ് കണ്‍ട്രോള്‍ ആന്റ് ഓഡിറ്റ് ജനറല്‍ ചൂണ്ടിക്കാണിക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി, റവന്യുമന്ത്രിയായിരുന്ന അടൂര്‍ പ്രകാശ്, റവന്യു സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവര്‍ക്കെതിരെയും വിമര്‍ശനമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."