HOME
DETAILS
MAL
ജയലളിതയുടെ ചികിത്സാവിവരങ്ങള്‍ എയിംസ് തമിഴ്നാട് സര്‍ക്കാരിന് കൈമാറി
backup
March 06 2017 | 10:03 AM
ന്യൂഡല്‍ഹി: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സാവിവരങ്ങള്‍ എയിംസ് ആശുപത്രി സര്‍ക്കാരിന് കൈമാറി. സംസ്ഥാന ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എയിംസ് കൈമാറിയത്.
ജയലളിതയുടെ മരണത്തില്‍ ദുരൂഹതകളുണ്ടെന്ന് പല കോണില്‍ നിന്നും ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ജയലളിതയുടെ ചികിത്സയില്‍ ക്രമക്കേടുകള്‍ നടന്നിരുന്നെന്ന് ഒ.പനീര്‍ശെല്‍വത്തിന്റെ ആരോപണം സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. പനീര്‍ ശെല്‍വത്തെ പിന്തുണയ്ക്കുന്ന 12 എം.എല്‍.എമാര്‍ ജയലളിതയുടെ മരണത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തേണ്ടതിന്റെ ആവശ്യകത രാഷ്ട്രപതിയെ കണ്ട് ധരിപ്പിച്ചിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."