ഘാനയില്‍ സ്വര്ണഖനിയുണ്ടെന്ന് പറഞ്ഞും കബളിപ്പിക്കല്‍
കോഴിക്കോട്: കോടികളുടെ തട്ടിപ്പ് നടത്തിയ ഹീര ഗ്രൂപ്പിനെതിരേ പുതിയ തെളിവുകള്‍ കൂടി പുറത്ത്. ആഫ്രിക്കയിലെ ഘാനയില്‍ സ്വന്തമായി സ്വര്ണഖനിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട്ടെ നിക്ഷേപകരില്‍നിന്നും കോടികള്‍ തട്ടിയെടുത്തത്. നിക്ഷേപകരെ കബളിപ്പിക്കുന്നതിനായി നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ ഹീര ബ്രാഞ്ചിന്റെ ഉദ്ഘാടനത്തിനിടയിലാണ് പ്രസംഗം നടത്തിയത്.
ഹീര ഗ്രൂപ്പിന്റെ വിവിധ വ്യവസായ സ്ഥാപനങ്ങളെക്കുറിച്ച് കൊല്ലം സ്വദേശിയായ വ്യക്തിയാണ് സംസാരിക്കുന്നത്. ആഫ്രിക്കയിലെ ഘാനയില്‍ സ്വന്തമായി സ്വര്‍ണ ഖനിയുണ്ടെന്നും അവിടെനിന്നും 99.99 ശതമാനം പരിശുദ്ധിയുള്ള സ്വര്‍ണക്കട്ടികള്‍ ലോകത്തെങ്ങും വിറ്റാണ് സാമ്രാജ്യം വളര്‍ന്നതെന്നും പ്രസംഗത്തിന്റെ ദൃശ്യങ്ങളില്‍ പറയുന്നു.
കൂടാതെ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ടെക്സ്റ്റെയില്‍സ്, റിയല്‍ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളില്‍ വ്യവസായങ്ങളുണ്ടെന്നും പറഞ്ഞാണ് നിക്ഷേപകരെ കബളിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."