അന്തരീക്ഷ മലിനീകരണം 1.7 ദശലക്ഷം കുട്ടികളെ ഓരോ വര്‍ഷവും കൊല്ലുന്നു
ജനീവ: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ലോകത്താകമാനം 1.7 ദശലക്ഷം കുട്ടികള്‍ അന്തരീക്ഷ മലിനീകരണം മൂലം മരിച്ചുവീണിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ട്.
ഓരോ വര്‍ഷവും വായുമലിനീകരണം, സഹവസിക്കുന്നവരുടെ പുകവലി, ശുദ്ധമല്ലാത്ത വെള്ളത്തിന്റെ ഉപയോഗം ശുചിത്വത്തിന്റെ അപര്യാപ്തത തുടങ്ങിയ പ്രശ്‌നങ്ങള്‍ മൂലം മരിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നിനും അഞ്ചിനും ഇടയിലുള്ള കുട്ടികളാണ് അതിസാരം, മലേറിയ, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച് ഓരോവര്‍ഷവും ഇല്ലാതായിക്കൊണ്ടിരിക്കുന്നത്.
മലിനമായ അന്തരീക്ഷം അവരെ കൊല്ലാതെ കൊല്ലുകയാണ്, മലിനമായ ജലവും വായുവും അവരുടെ ശരീരത്തിലെ ആന്തരീക അവയവങ്ങളെയും ജീവിതത്തെയും ഇല്ലാതാക്കിക്കളഞ്ഞു. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ മാര്‍ഗറെറ്റ് ചാന്‍ പറഞ്ഞു.
ഓരോ വര്‍ഷവും 570,000 അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ അതിസാരം, മലേറിയ, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടുന്നുണ്ട്. അതില്‍ ഭൂരിഭാഗവും മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു. 270,000-ത്തോളം കുട്ടികള്‍ രോഗത്തിന്റെ പ്രാരംഭദശയില്‍ തന്നെ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."