സര്‍ക്കാരിനു മേലെ പറക്കാന്‍ ഒരു ഉദ്യോഗസ്ഥരും ശ്രമിക്കേണ്ട: ചൈത്ര തെരേസയെ ചൂണ്ടിക്കാട്ടി കോടിയേരി
തിരുവനന്തപുരം: എല്ലാ ഉദ്യോഗസ്ഥരും സര്‍ക്കാരിന് വിധേയരാണെന്നും സര്‍ക്കാരിനു മുകളില്‍ പറക്കാന്‍ ഒരു ഉദ്യോഗസ്ഥരും ശ്രമിക്കേണ്ടതില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടററി കോടിയേരി ബാലകൃഷ്ണന്. സി.പി.എം ഓഫിസില്‍ പരിശോധന നടത്തിയ ഡി.സി.പി ചൈത്ര തെരേസ ജോണിനെ സ്ഥലം മാറ്റിയതിനെ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കോടിയേരി.
വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കേണ്ട. എല്ലാ ഓഫീസര്‍മാരും സര്‍ക്കാരിന് വിധേയമാണ്. സര്‍ക്കാരിന് മുകളില്‍ പറക്കാന്‍ ഒരു ഉദ്യോഗസ്ഥരും ശ്രമിക്കണ്ട. സ്ത്രീ ആയാലും പുരുഷന് ആയാലും ഉദ്യോഗസ്ഥര്‍ നിയമപരമായാണ് പ്രവര്‍ത്തിക്കേണ്ടത്. സി.പി.എം നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. നിരോധിക്കപ്പെട്ട പാര്‍ട്ടിയെ പോലെ സി.പി.എമ്മിനോട് പെരുമാറേണ്ട കാര്യമില്ല. പ്രതിയെ പിടിക്കാനായില്ലെങ്കില്‍ പിന്നെന്തിന് അവിടെ പോയതെന്ന് പരിശോധിക്കണമെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."