HOME
DETAILS
MAL
മോദിക്ക് വയസായി; യു.പിയില്‍ യുവാക്കളുടെ സര്‍ക്കാര്‍ വരും: രാഹുല്‍
backup
March 06 2017 | 19:03 PM
ജോന്‍പൂര്‍: ഉത്തര്‍പ്രദേശ് ഭരണം ഇനി യുവാക്കളുടെ കൈകളില്‍ ഭദ്രമാണെന്നും ഇതിനായി പ്രായമേറിയവര്‍ മാറിനില്‍ക്കണമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശ് അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് ജോന്‍പൂരില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദിക്ക് പ്രായമായി. വാര്‍ധക്യത്തിന്റെ അവശതകള്‍ അദ്ദേഹം അനുഭവിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരായിരിക്കും അധികാരത്തില്‍ വരിക. അതും യുവാക്കളുടെ നേതൃത്വത്തിലായിരിക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."