HOME
DETAILS
MAL
'നിങ്ങള്‍ തീ കൊണ്ടാണ് കളിക്കുന്നത്'
backup
March 03 2020 | 04:03 AM
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകനെ വിമര്‍ശിച്ച് ഡല്‍ഹി പട്യാല കോടതി. നിങ്ങള്‍ തീ കൊണ്ടാണ് കളിക്കുന്നത്. നിങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ഭയ കേസിലെ പ്രതി പവന് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന് എ.പി സിങിനോട് കോടതി അഭ്യര്‍ഥിച്ചു. രാഷ്ട്രപതിക്ക് ദയാഹരജി സമര്‍പ്പിച്ച സാഹചര്യത്തില്‍ മാര്‍ച്ച് മൂന്നിന് രാവിലെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതികളിലൊരാളായ പവന് കുമാര്‍ ഗുപ്ത നല്കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
പ്രതികള്‍ക്ക് നിയമ നടപടി സ്വീകരിക്കാന്‍ ഡല്‍ഹി ഹൈക്കോടതി അനുവദിച്ച ഏഴുദിവസത്തെ സമയപരിധി പവന്‍കുമാര്‍ പാഴാക്കിയതായും ജഡ്ജി ധര്‍മേന്ദ്ര റാണ ചൂണ്ടിക്കാട്ടി. അതേസമയം ഇന്ന് വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് നാലു പ്രതികളും സംയുക്തമായി സമര്‍പ്പിച്ച മറ്റൊരു ഹരജി ഡല്‍ഹി പട്യാല കോടതി തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."