ഡല്‍ഹി വംശഹത്യ: വിഷം ചീറ്റിയ ബി.ജെ.പി നേതാവ് കപില്‍ മിശ്രക്ക് വൈ കാറ്റഗറി സുരക്ഷ
ന്യുഡല്‍ഹി: നാല്‍പതിധികം പേരുടെ മരണത്തിനും കോടികളുടെ നാശനഷ്ടങ്ങള്‍ക്കും ഇടയാക്കിയ ഡല്‍ഹി വംശഹത്യക്കു കാരണമായെതെന്നു കരുതുന്ന വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് കപില്‍ മിശ്രക്ക് വൈ കാറ്റഗറി സുരക്ഷ. വിഷം ചീറ്റിയ പ്രസംഗത്തിന് മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയര്‍ത്തുന്നതിനിടെയാണ് സുരക്ഷ കടുപ്പിച്ചിരിക്കുന്നത്. സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കാണിച്ച് കപില്‍ മിശ്ര നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടി.
മിശ്രയുടെ വിവാദ വിദ്വേഷ പ്രസംഗത്തിന് പിന്നാലെയായിരുന്നു ഡല്‍ഹിയില്‍ വംശഹത്യക്ക് തുടക്കം കുറിച്ചത്. ഷഹീന്‍ ബാഗ് അടക്കമുള്ളയിടങ്ങളിലെ പ്രതിഷേധക്കാരെ ഒഴിപ്പിച്ചില്ലങ്കില്‍ നിയമം കയ്യിലെടുക്കുമെന്നായിരുന്നു കപില്‍ മിശ്രയുടെ ഭീഷണി. മണിക്കൂറുകള്‍ക്കകം പൗരത്വഭേദതഗതിക്ക് അനൂകൂലമായി മൗജ്പൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംഘര്‍ഷമുണ്ടയായി. പിന്നാലെ നിരവധി സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണമുണ്ടായി. കലാപത്തില്‍ നിലവില്‍ നാല് പലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
ഡല്‍ഹി വംശഹത്യക്ക് കാരണമായ കപില്‍ മിശ്രയടക്കമുള്ള ബി.ജെ.പി നേതാക്കളുടെ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട ഹരജി സുപ്രിംകോടതി അടുത്ത ദിവസം പരിഗണിക്കാനിരിക്കെയാണ് ഇപ്പോള്‍ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്. ബി.ജെ.പി നേതാക്കളായ അനുരാഗ് ഠാക്കൂര്‍, അഭയ് വര്‍മ്മ, പര്‍വേഷ് വര്‍മ്മ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നും സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."