കരുണയുള്ളവരുടെ കനിവ് തേടി ഒരു കുടുംബം
മണ്ണഞ്ചേരി: ചെറു കളിപ്പാട്ടങ്ങളുമായി വല്ലപ്പോഴുമുള്ള കിന്നാരം പറച്ചില്‍. കരുണയുള്ളവരുടെ കനിവ് ഉണ്ടായാല്‍ മാരാരിക്കുളം തെക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡ് ജനതാമാര്‍ക്കറ്റിനു സമീപം കൈതക്കുഴി വീട്ടില്‍ പവിത്രന്റെയും വല്‍സലയുടെയും മകന്‍ ഹരികൃഷ്ണന് മുറ്റത്ത് ഇറങ്ങി കളിക്കാം, സ്‌കൂളില്‍ പോകാം. പതിനൊന്ന് വയസായിട്ടും മൂന്ന് വയസുകാരന്റെ വളര്‍ച്ച പേലുമില്ലാത്ത ഏക മകന്റെ രോഗശമനത്തിനായി കരുണയുള്ളവരുടെ കാരുണ്യംകാത്ത് കഴിയുകയാണ് ഈ നിര്‍ദ്ധനകുടുംബം.
വ്യക്തമായി സംസാരിക്കുവാനോ എഴുന്നേറ്റുനില്‍ക്കുവാനോ കഴിയില്ല ഹരികൃഷ്ണന്. തലച്ചോറില്‍ ക്രമാതിതമായും ഫ്‌ളുയിഡ് ഒഴുകുന്നതാണു രോഗകാരണമെന്നാണു വൈദ്യശാസ്ത്രം പറയുന്നത്. ഹരികൃഷ്ണന്റെ ദുരിതപൂര്‍ണമായ ജീവിതം മാതാപിതാക്കളെ തെല്ലൊന്നുമല്ലാ സംങ്കടപെടുത്തുന്നത്.
മകന്‍ അനുഭവിക്കുന്ന വേദനയ്ക്കും വിഷമത്തിനും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാത്തതിന്റെ ദുഖത്തിലാണ് മദ്ധ്യ വയസ്‌കരായ ഈ മാതാപിതാക്കള്‍. നാള്‍ക്കുനാള്‍ തലയുടെ വലിപ്പം വര്‍ധിച്ചുവരുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. കുടാതെ ശരീരം ശോഷിച്ച് തലയുടെ ഭാരം താങ്ങാന്‍ പറ്റാത്ത അവസ്ഥയില്‍ കിടന്ന കിടപ്പിലാണു പ്രാഥമിക കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളത് ചെയ്യുന്നത്.
ആദ്യം ആലപ്പുഴ മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലും ഇപ്പോള്‍ എറണാകുളം അമൃതാഹോസ്പിറ്റലില്‍ വര്‍ഷങ്ങളായി ചികിത്സിച്ചുവരുകയാണ്. ഇതിനിടയില്‍ മൂന്ന് ഓപ്പറേഷന് വിധയമാകുകയും ചെയ്ത്. ഹരികൃഷ്ണന്റെ ചികിത്സയിക്കും മരുന്നുകള്‍ക്കും ആവശ്യമായി വരുന്ന ഭാരിച്ച ചിലവിനും പുറമേ വൃദ്ധയായ മാതാവിന്റെ സംരക്ഷണവും കേള്‍വിക്കുറവും സംസാര വൈകല്യവും മുള്ള രോഗിയായ ഭാര്യയുടെ ചികിത്സാ ചിലവും കൂടിയായപ്പോള്‍ കൂലിപ്പണിമാത്രം വശമുള്ള പവിത്രന് താങ്ങാവുന്നതിനും അപ്പുറമാണ് കാര്യങ്ങള്‍ . തുടര്‍ച്ചയായും കൃത്യമായും ചികിത്സ ലഭ്യമാക്കിയാള്‍ ഹരികൃഷ്ണനെ ജിവിതത്തിലേയ്ക്കു കൊണ്ടുവരാമെന്നാണു ഡോക്ടര്‍മ്മാര്‍ പറയുന്നത്. അതില്‍ പവിത്രനും പ്രതീക്ഷയുണ്ട്. അതിനു വന്‍ സാമ്പത്തികം വേണം.
കാരുണ്യമുള്ളവരുടെ കനിവും കരുതലും ഹരികൃഷ്ണനെ ജീവിതത്തിലേയ്ക്കു കൊണ്ടുവരുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ സാധുകുടുംബം. ഇതിനായി മാരാരിക്കുളം ഫെഡറല്‍ ബാങ്ക് ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 12750100077748. (കഎഇ ഇീറല: 0001275). ഫോണ്‍: 9497558536.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."