ജയ്പൂരിലുള്ള ഇറ്റാലിയന്‍ സ്വദേശിക്ക് കൊവിഡ് 19; രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി
ന്യൂഡല്‍ഹി: ലോകമാകെ കൊവിഡ് 19 ഭീഷണിയില്‍ തുടരുന്നതിനിടെ ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. ഒടുവിലായി വിനോദസഞ്ചാരത്തിനായി ജയ്പൂരിലെത്തിയ ഇറ്റാലിയന്‍ സ്വദേശിയിലാണ് രോഗം സ്ഥിരീകരിച്ചത്. പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഇയാളുടെ പരിശോധനാ ഫലം ഇന്ന് വൈകീട്ടാണ് ലഭിച്ചത്.
അതേ സമയം രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആറ് പേരും ഡല്‍ഹിയില്‍ പ്രത്യേക നിരീക്ഷണത്തിലാണ്. ഇവരുടെ രക്ത സാംപിളുകള്‍ ലഖ്നൗവിലെ ഒരു ആശുപത്രിയില്‍ പരിശോധിച്ചപ്പോള്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും സാംപിളുകള്‍ അയക്കുകയായിരുന്നു. ആറ് പേരെയും ഡല്‍ഹിയിലെ ആശുപത്രിയിലാണ് ഇപ്പോള്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
രോഗം ഇതുവരേ സ്ഥിരീകരിച്ചവരില്‍ ഒരു ഡല്‍ഹി സ്വദേശിയും ബംഗളൂരുവില്‍ നിന്നുള്ള ഒരു ടെക്കിയുമുണ്ട്. രോഗം സ്ഥിരീകരിച്ച ഇറ്റാലിയന്‍ സ്വദേശി 23 അംഗ സംഘത്തോടൊപ്പം കഴിഞ്ഞ മാസമാണ് രാജസ്ഥാനിലെത്തിയത്. ഇദ്ദേഹത്തോടൊപ്പമുള്ള സംഘം ഇപ്പോള്‍ ആഗ്രയിലാണുള്ളത്. ഇവര്‍ ഇന്ന് നാട്ടിലേക്ക് മടങ്ങിയേക്കും. അതേസമയം ജനങ്ങള്‍ വേവലാതിപ്പെടേണ്ട സാഹചര്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."