HOME
DETAILS

ഗവര്‍ണറുടെ ആതിഥേയത്വത്തില്‍ മനംനിറഞ്ഞ് തായണ്ണന്‍കുടി സംഘം

  
backup
January 29 2019 | 03:01 AM

%e0%b4%97%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%b1%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%a4%e0%b4%bf%e0%b4%a5%e0%b5%87%e0%b4%af%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4

തിരുവനന്തപുരം: സംസ്ഥാന ഗവര്‍ണറുടെ ആതിഥേയത്വം സ്വീകരിച്ച് ഇടുക്കി തായണ്ണന്‍കുടിയില്‍ നിന്നുമെത്തിയ ആദിവാസി കര്‍ഷകസംഘം തികഞ്ഞ മനസംതൃപ്തിയോടെ മടങ്ങി. തായണ്ണന്‍കുടി മൂപ്പനെ പൊന്നാടയണിയിച്ചാണ് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം വിരുന്ന് സല്‍കാര ചടങ്ങില്‍ സ്വാഗതം ചെയ്തത്.  ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ മറയൂര്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന ആദിവാസി കര്‍ഷകരാണ് തായണ്ണന്‍കുടി നിവാസികള്‍. ഇവിടുത്തെ പ്രധാന താമസക്കാര്‍ മുതുവാന്‍ വിഭാഗത്തില്‍പ്പെട്ടവരാണ്. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 2372 മീറ്റര്‍ ഉയരത്തിലാണ് ചിന്നാര്‍ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്. ഇവിടെ തായണ്ണന്‍കുടി ഉള്‍പ്പെടെ ആകെ 11 മനുഷ്യവാസ മേഖലകള്‍ ആണ് ഉളളത്. തായണ്ണന്‍ കുടിയില്‍ 35 കുടുംബങ്ങളിലായി 102 പേരാണ് താമസിക്കുന്നത്. 165 ഹെക്ടര്‍ വനവിസ്തൃതിയുളള പ്രദേശത്ത്
15 ഹെക്ടര്‍ സ്ഥലത്താണ് ഇവര്‍ കൃഷിചെയ്തുവരുന്നത്. ഇവരുടെ പ്രധാന കൃഷികള്‍ ചെറുധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവയാണ്. ചെറുധാന്യങ്ങളില്‍ പ്രധാനമായും കൃഷിചെയ്യുന്നത് റാഗി, തിന തുടങ്ങിയവയാണ്.
പച്ചക്കറികളില്‍ പ്രധാനമായി കൃഷിചെയ്യുന്നത് കുത്ത് ബട്ടര്‍, കൊടി ബട്ടര്‍, മുരിങ്ങ ബീന്‍സ് എന്നിവയാണ്. കേന്ദ്രസര്‍ക്കാരിന്റെ പ്ലാന്റ് ജീനോം സേവിയര്‍ അവാര്‍ഡ് തായണ്ണന്‍കുടി സംഘത്തിനാണ് ലഭിച്ചിട്ടുളളത്. 2016-ലെ കേന്ദ്രസംസ്ഥാന സര്‍ക്കാരിന്റെ മികച്ച കൃഷി നടത്തുന്ന ആദിവാസി ഊരുകള്‍ക്കുളള സമ്മാനവും ഇവര്‍ കൈപ്പറ്റുകയുണ്ടായി. ചന്ദ്രന്‍ കാണിമൂപ്പന്‍,കാണിയുടെ ഭാര്യ കാന്തമ്മ, സുമിത്രി, എന്നിവരാണ് തായണ്ണന്‍കുടിയില്‍ നിന്ന് സത്കാരചടങ്ങില്‍ പങ്കെടുത്തത്.
ഇവര്‍ക്കൊപ്പം ഇടുക്കി ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആന്‍സി ജോണ്‍, ഇടുക്കി മറയൂര്‍ കൃഷിഓഫിസര്‍ പ്രിയ പീറ്റര്‍, കൃഷിഅസിസ്റ്റന്റ് എയ്ഞ്ചല്‍ സി. റോയ് എന്നിവരും ഉണ്ടായിരുന്നു. തമിഴിലായിരുന്നു ഗവര്‍ണര്‍ കര്‍ഷകരോട് സംവദിച്ചത്. ഒരു കര്‍ഷകന്‍ കൂടിയായ തനിക്ക് കര്‍ഷകരെ ആദരിക്കുക എന്നത് ഏറെ ആഹ്ലാദം തരുന്ന മൂഹൂര്‍ത്തമാണെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago
No Image

കാനഡ; ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ആക്രമണത്തിൽ സിഖ് ഫോർ ജസ്റ്റിസ് നേതാവ് അറസ്റ്റിൽ

International
  •  a month ago
No Image

മല്ലു ഹിന്ദു ഐഎഎസ് ഗ്രൂപ്പ്; ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാര്‍ശ 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഷാര്‍ജ അന്തര്‍ദേശിയ പുസ്തകോത്സവ വേദിയില്‍ ഞായറാഴ്ച 

uae
  •  a month ago