ഇറാനില്‍ കുടുങ്ങിയവരുടെ സുരക്ഷിതത്വം ഉറപ്പാക്കും: മന്ത്രി
തിരുവനന്തപുരം: ഇറാന് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ഭക്ഷണം ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടി ഇന്ത്യന്‍ എംബസി വഴി മുഖേന സ്വീകരിച്ചിട്ടുണ്ടെന്ന് മത്സ്യബന്ധന വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിയമസഭയെ അറിയിച്ചു.
എം.വിന്‍സെന്റിന്റെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്.
ചീഫ് സെക്രട്ടറി തന്നെ എംബസിയുമായി നേരിട്ടു ബന്ധപ്പെട്ടിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ രേഖകള്‍ ലഭ്യമാക്കാന്‍ നോര്‍ക്ക വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികള്ക്കാര്ക്കും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."