കുണ്ടറ റെയില്‍വേ മേല്‍പാലത്തിന് തുക വകയിരുത്തണം: സി.പി.ഐ
കുണ്ടറ: റെയില്‍വേ മേല്‍പാലത്തിന് സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തണമെന്ന് സി.പി.ഐ കുണ്ടറ മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കൊല്ലം ചെങ്കോട്ട റോഡില്‍ കരിക്കോടിനും നെടുമ്പായിക്കുളത്തിനുമിടയില്‍ പതിനൊന്ന് റയില്‍വേ ഗേറ്റുകളാണുള്ളത്.ഈ ഗേറ്റുകള്‍ അടയ്കുമ്പോള്‍ കൊല്ലം തിരുമംഗലം, കൊല്ലംതേനി ദേശീയപാതകളില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീണ്ടു നില്‍ക്കും.മേല്‍പാലത്തിനായുള്ള കുണ്ടറ നിവാസികളുടെ ചിരകാല സ്വപ്നത്തിനാണ് സര്‍ക്കാര്‍ ബജറ്റിലൂടെ മങ്ങലേല്‍പ്പിച്ചത്. ജില്ലയില്‍ മറ്റു മേല്‍പാലങ്ങള്‍ക്കു തുക ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചപ്പോള്‍ കുണ്ടറയെ അവഗണിച്ചതു തികച്ചും പ്രതിഷേധാര്‍ഹമാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തി.
എന്‍. കഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ആര്‍ .സേതുനാഥ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ അസി.സെക്രട്ടറി ആര്‍ .രാജേന്ദ്രന്‍, എ .ഗ്രേഷ്യസ്, മുളവന രാജേന്ദ്രന്‍, എം. ചന്ദ്രശേഖരപിള്ള, വാള്‍ട്ടര്‍, എസ് .ഡി അഭിലാഷ്, ജലജാഗോപന്‍, യോഹന്നാന്‍, ജേറോണ്‍, ഓമനക്കുട്ടന്‍, സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."