HOME
DETAILS

കൊവിഡ് കുരുക്കിട്ടത് എ.സി  വിപണിക്ക്; തണുപ്പ് 'പൊള്ളും'

  
backup
March 04 2020 | 01:03 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d-%e0%b4%8e-%e0%b4%b8
 
 
 
 
 
ചൈനീസ് മോട്ടോര്‍ 
കിട്ടാനില്ല; വില ഉയര്‍ന്നേക്കും
ഗിരീഷ് കെ. നായര്‍
കൊച്ചി: ചൂടില്‍നിന്ന് രക്ഷയ്ക്ക് എ.സിയുടെ തണുപ്പില്‍ അഭയം തേടാനൊരുങ്ങുകയാണെങ്കില്‍ 'കൈപൊള്ളു'മെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍.   ചൂട് കടുത്തതോടെ വിവിധ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഷോപ്പുകളിലും എ.സി വാങ്ങാന്‍ തിരക്ക് കൂടി. എന്നാല്‍ കൊവിഡ് ബാധയെത്തുടര്‍ന്ന് എ.സി വിപണിയിലും പ്രതിസന്ധി കടന്നുവരുന്നുവെന്നാണ് സൂചനകള്‍.
വന്‍കിട ബ്രാന്‍ഡുകള്‍ക്ക് പ്രതീക്ഷിച്ചത്രയും സ്റ്റോക്ക് വിതരണം ചെയ്യാന്‍ കഴിയുമോ എന്ന ആശങ്കയാണുള്ളത്. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ്  ബാധയാണ് എ.സി വിപണിയേയും ബാധിക്കുന്നത്. വന്‍കിട  ബ്രാന്‍ഡുകളില്‍ പലതിനും ചൈനയില്‍ നിന്നെത്തേണ്ട എ.സി പാര്‍ട്‌സുകള്‍ കിട്ടുന്നില്ലെന്നതാണ് പ്രശ്‌നം.
കഴിഞ്ഞ മാസം ഇന്ത്യയിലെ ഒരു പ്രമുഖ എ.സി നിര്‍മാണ സ്ഥാപനം പാര്‍ട്‌സുകള്‍ക്കായി ചൈനയിലേക്ക് അയച്ച കണ്ടെയ്‌നര്‍ മടക്കി അയച്ചതാണ് ഒടുവിലത്തെ സംഭവം. കണ്ടെയ്‌നര്‍ കപ്പലില്‍ നിന്ന് ഇറക്കാന്‍ പോലും അനുവദിക്കാതെ അതേപോലെ തിരിച്ചയക്കുകയായിരുന്നെന്നാണ് പറയുന്നത്.
കൊവിഡ് ബാധയെ തുടര്‍ന്ന് ചൈനീസ് പട്ടണങ്ങളില്‍ അടിയന്തരാവസ്ഥയുണ്ട്. അതുകൊണ്ടുതന്നെ ഒരു പട്ടണം വിട്ട് മറ്റൊരിടത്തേക്ക് പോകണമെങ്കില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്കും മറ്റും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരുന്നുണ്ട്. ചെറുതായി ക്ഷീണമോ  ശരീരോഷ്മാവ് കൂടുതലോ ഉള്ള ഡ്രൈവര്‍മാര്‍ക്ക് പട്ടണാതിര്‍ത്തിക്കപ്പുറം പ്രവേശനവും നിഷേധിക്കുന്നതായാണ് വിവരം. ഇതുകാരണം ട്രക്ക് ഡ്രൈവര്‍മാരും യാത്ര പോകാന്‍ മടിക്കുകയാണ്.
എ.സികളുടെ ഉള്ളിലെ ഡി.സി മോട്ടോര്‍ ചൈനയില്‍ നിന്നാണെത്തുന്നത്. ലോകത്തെ പ്രമുഖ കമ്പനികള്‍ പോലും ഇത്തരം മോട്ടോറുകള്‍ക്ക് ചൈനീസ് കമ്പനികളെയാണ് ആശ്രയിക്കുന്നത്. ബെസ്റ്റ് ആന്‍ഡ് ചീപ്പ് എന്നാണ് ഈ രംഗത്തുള്ളവര്‍ ഇതേപ്പറ്റി പറയുന്നത്. ഇത്തരം മോട്ടോറുകളുടെ അഭാവം വിപണിയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇത് എ.സി ഉല്‍പാദനത്തെ പ്രതികൂലമായി ബാധിക്കും. അതോടെ വിലയില്‍ ഗണ്യമായ കുതിപ്പുണ്ടാകുമെന്നാണ് വിവരം.
നിലവില്‍ കൊവിഡ്  പടരുന്ന സാഹചര്യമായതിനാല്‍ സമീപഭാവിയില്‍ ചൈന നിരോധനം പിന്‍വലിക്കാന്‍ ഇടയില്ല. അതുകൊണ്ടുതന്നെ പല വന്‍ കമ്പനികള്‍ക്കും സ്റ്റോക്കുകള്‍ കാലിയാകുന്ന സ്ഥിതിവിശേഷവുമുണ്ട്.
ഏപ്രിലോടെ എ.സി വില്‍പന നിര്‍ത്തിവയ്‌ക്കേണ്ടിവരുന്ന സാഹചര്യമാണുള്ളതെന്നാണ് ഇന്ത്യയിലെ ഒരു പ്രമുഖ എ.സി ബ്രാന്‍ഡ് നിര്‍മാതാക്കള്‍ പറയുന്നത് .കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് അഞ്ചുമുതല്‍ പത്ത് ശതമാനം വരെ വില നിലവില്‍  കൂടിയിട്ടുണ്ട്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago