മീനച്ചിലാറ്റിലേക്ക് മാലിന്യം ഒഴുക്കുന്നു; സ്ഥാപനത്തിനെതിരെ പ്രതിഷേധം
പാലാ: മീനച്ചിലാറ്റിലേക്ക് മാലിന്യം ഒഴുക്കുന്ന സ്ഥാപനത്തിനെതിരെ നടപടിവേണമെന്ന ആവശ്യം ശക്തമാകുന്നു. മുന്‍കൗണ്‍സിലറുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്റ്റേഡിയം ജംഗ്ഷനിലായി പ്രവര്‍ത്തിക്കുന്ന മത്സ്യ-മാംസ വ്യാപാരസ്ഥാപനത്തിനെതിരെയാണ് ആരോപണവുമായി ബി.ജെ.പി മുനിസിപ്പല്‍ കമ്മിറ്റി രംഗത്തെത്തിയിരിക്കുന്നത്. അനധികൃതമായി പ്രവര്‍ത്തിക്കുന്നതാണ് സ്ഥാപനമെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
മീനച്ചിലാറ്റിലേക്ക് മത്സ്യ-മാംസാവശിഷ്ടങ്ങളും മലിനജലവും ഒഴുക്കിവിടുകയും അതുവഴി കുടിവെള്ള ശ്രോതസ് മലിനമാക്കുകയും ചെയ്യുന്ന അനധികൃത സ്ഥാപനം അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും നടപ്പാക്കാന്‍ അധികൃതര്‍ക്ക് ആയിട്ടില്ല. സ്ഥാപനത്തെ സംരക്ഷിക്കുന്ന നഗരസഭയുടെ നിലപാടാണെന്നും ബി.ജെ.പി ആരോപിക്കുന്നു.
സ്ഥാപനത്തിന്റെ നടത്തിപ്പിനെതിരെ സമരം ശക്തമാക്കും. പ്രത്യക്ഷ സമരപരിപാടികളുടെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് നാലിന് സ്റ്റേഡിയം ജംഗ്ഷനില്‍ പ്രതിഷേധയോഗം സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ഹരി, മോഹനന് പനക്കല്‍, വിമല്‍ വിജയ്നാഥ്, ബിമല്‍ വിജയനാഥ്, ജി. രഞ്ജിത്ത്, ശോഭാ സുരേന്ദ്രന്, മണ്ഡലം സെക്രട്ടറി അനില്‍, കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടം എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."