ദേശീയ പാതയിലെ അപകട പരമ്പര: ചുങ്കത്തെ ഗതാഗതക്കുരുക്കും പ്രധാന കാരണം
താമരശ്ശേരി: ചുങ്കം ജങ്ഷനിലെ ഗതാഗതക്കുരുക്കും റോഡിന്റെ ശോച്യാവസ്ഥയും ദേശീയ പാതയില്‍ ഉണ്ടാവുന്ന അപകടങ്ങള്‍ക്ക്് മുഖ്യ കാരണമാകുന്നതായി വാഹന ഉടമകളും ഡ്രൈവര്‍മാരും. കോഴിക്കോട്- മൈസൂര്‍ ദേശീയ പാതയില്‍ വയനാട് ലക്കിടിക്കും കൊടുവള്ളിക്കുമിടയിലെ അപകട പരമ്പരക്ക് പ്രധാന കാരണമാവുന്നത് ഈ പ്രശ്‌നങ്ങളാണെന്നാണ് പ്രധാന ആരോപണം. ദേശീയ പാതയില്‍ സഞ്ചരിക്കുന്ന സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി ബസുകളും ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നതോടെ സമയം പാലിക്കാനായി പിന്നീട് അമിത വേഗത്തിലാണ് വാഹനം ഓടിക്കുക. ഇതിനു പുറമെ സ്വകാര്യ ബസുകാര്‍ കെ.എസ്.ആര്‍.ടി.സി ബസിനെ മറികടക്കാനുള്ള ശ്രമവും നടത്തും. ഇത് പലപ്പോഴും അപകടത്തിലാണ് കലാശിക്കുന്നത്. ചുരത്തിലെയും ദേശീയ പാതയിലെയും റോഡ് തകര്‍ച്ചയും അപകടത്തിനു ആക്കം കൂട്ടുന്നു. ഒരുമാസത്തിനിടയില്‍ ചുരം മേഖലയില്‍ ചെറുതും വലുതുമായ 24 അപകടങ്ങളാണ് ഉണ്ടായത്. ചുരത്തിനു താഴെ അടിവാരത്തിനും കൊടുവള്ളിക്കുമിടയില്‍ ഒരുമാസത്തിനിടയില്‍ മുപ്പതിലധികം അപകടങ്ങള്‍ ഉണ്ടായി. കഴിഞ്ഞ വ്യാഴാഴ്ച ആറ് അപകടങ്ങളാണ് ഈ മേഖലയില്‍ നടന്നത്. 17 പേര്‍ക്ക് നിസാര പരുക്കേല്‍ക്കുകയും ചെയ്തു. ഒന്നര വര്‍ഷം മുന്‍പ് ജീപ്പും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ ആറ് അംഗങ്ങളടക്കം ഏഴു പേരാണ് മരിച്ചത്. കാരാട്ട് റസാഖ് എം.എല്‍.എ യുടെ സഹോദരനടക്കം അപകടത്തില്‍ മരിച്ചിരുന്നു. പരുക്കേറ്റ് ചികില്‍സ തേടുന്നവരുടെ കണക്കുകള്‍ ഏറെയാണ്. കൊടുവള്ളി നെല്ലാങ്കണ്ടി മുതല്‍ ചുരം ലക്കിടി വരെ റോഡ് അറ്റകുറ്റപ്പണിക്കായി ഇതിനായി ദേശീയ പാത അതോറിറ്റി ചിലവാക്കിയത് 30 കോടിയിലധികം രൂപയാണ്. കാലാവധിക്ക് മുന്‍പ് റോഡ് തകര്‍ന്നാല്‍ കരാറുകാരനില്‍ നിന്നും നഷ്ടം ഈടാക്കുമെന്ന് പറയാറുണ്ടെങ്കിലും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കരാറുകാരുമായുള്ള അവിശുദ്ധകൂട്ടുകെട്ടിനാല്‍ ഒന്നും നടക്കാറില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."