മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്: കാലതാമസം ഒഴിവാക്കണമെന്ന്
മുക്കം: ഫണ്ടില്ലെന്നു പറഞ്ഞ് മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും ബത്തയും തടഞ്ഞുവയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍. സ്‌കോളര്‍ഷിപ്പും ബത്തയും നല്‍കേണ്ടത് ഗ്രാമ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും ഉത്തരവാദിത്തമാണെങ്കിലും പലപ്പോഴും മതിയായ ഫണ്ട് ലഭ്യമല്ലാത്തതിനാല്‍ ഇത്തരം കുട്ടികള്‍ക്ക് അര്‍ഹമായ മുഴുവന്‍ സ്‌കോളര്‍ഷിപ്പും ബത്തയും നല്‍കാന്‍ കഴിയാറില്ല. ഇതേ തുടര്‍ന്ന് മുടക്കംകൂടാതെ ധനസഹായം നല്‍കുന്നതിനു ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളോട് മതിയായ തുക മാറ്റിവയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.
അര്‍ഹതപ്പെട്ട ബത്തയും സ്‌കോളര്‍ഷിപ്പും എല്ലാ മാസവും കൃത്യമായി നല്‍കാന്‍ ഗ്രാമ പഞ്ചായത്തുകളും നഗരസഭകളും പ്രത്യേകം ശ്രദ്ധിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.
സാമൂഹിക സുരക്ഷാ മിഷന്റെ കൈവശമുള്ള മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ വിവരങ്ങള്‍ സി.ഡി.എസ് മുഖേന എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കൈമാറണമെന്നും മതിയായ തുക മാറ്റിവയ്ക്കുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനു ജില്ലാ ആസൂത്രണസമിതി മേല്‍നോട്ടം വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."