മലപ്പുറം നഗരത്തിലെ ഇ-ടോയ്‌ലറ്റുകള്‍ അറ്റകുറ്റപ്പണി നടത്തും
മലപ്പുറം: നഗരസഭയുടെ നേതൃത്വത്തില്‍ നഗരത്തിലെ മൂന്നിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഇ-ടോയ്‌ലറ്റുകള്‍ അറ്റകുറ്റപ്പണി നടത്താന്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. മൂന്നാംപടി പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തിന് എതിര്‍വശം, കോട്ടപ്പടി ഗവ. ആശുപത്രിക്ക് മുന്‍വശം, കിഴക്കേത്തല എന്നിവടങ്ങളില്‍ സ്ഥാപിച്ച ടോയ്‌ലറ്റുകളാണ് രണ്ടു ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തുന്നത്.
മൂന്ന് ഇ-ടോയ്‌ലറ്റുകള്‍ സ്ഥാപിച്ച് ഇതുവരെയായി 47, 500 രൂപ നഗരസഭക്ക് വരുമാനമായി ലഭിച്ചിട്ടുണ്ട്. ടോയ്‌ലറ്റുകള്‍ സ്ഥാപിച്ച ആല്‍ട്ടര്‍ സോഫ്റ്റ് ഇന്നൊവേഷന്‍സ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തിനു തന്നെയാണ് അറ്റകുറ്റപ്പണിക്കുമുള്ള കരാര്‍ നല്‍കിയിട്ടുള്ളത്. അതേസമയം ടോയ്‌ലറ്റ് പ്രവര്‍ത്തനസജ്ജമല്ലെന്നും ലാഭകരമല്ലാത്ത പദ്ധതിയായതിനാല്‍ ഇത് ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഒരു വര്‍ഷക്കാലം ടോയ്‌ലറ്റുകളുടെ പ്രവര്‍ത്തനത്തെ നിരീക്ഷിക്കാന്‍ മോണിറ്ററിങ് ഏര്‍പ്പെടുത്തുമെന്ന് ചെയര്‍പേഴ്‌സണ്‍ ജമീല ടീച്ചര്‍ അറിയിച്ചു.
നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ എസ്.സി വിദ്യാര്‍ഥികള്‍ക്കുള്ള 50 ലാപ്‌ടോപ്പുകള്‍ 31ന് വിതരണം ചെയ്യും. കുടിവെള്ള ടാങ്കിന് അപേക്ഷിച്ചവര്‍ക്കുള്ള ടാങ്ക് വിതരണം 30നും നടക്കും. യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."