കടയുടമയില്‍നിന്ന് 60,000 രൂപ തട്ടി മോഷ്ടാവ് രക്ഷപ്പെട്ടു
പൊന്നാനി: പൊന്നാനി നഗരത്തില്‍ മോഷ്ടാക്കള്‍ വിലസുന്നു. പൊന്നാനി അങ്ങാടി സിംല സ്റ്റോര്‍ ഉടമയുടെ കൈയില്‍നിന്നു 60,000 രൂപ കവര്‍ന്ന മോഷ്ടാവ് രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ഒന്പതോടെയായിരുന്നു സംഭവം.
കടയടക്കുന്നതിനു മുന്നോടിയായി പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ പിന്നിലെത്തിയ ആള് പണം അപഹരിച്ച് ഓടി മറയുകയായിരുന്നുവെന്നു കടയുടമ പറഞ്ഞു. പിന്നീട് നാട്ടുകാര്‍ ചേര്‍ന്നു തെരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. തുടര്‍ന്നു കടയുടമ പൊന്നാനി പൊലിസില്‍ പരാതി നല്കി.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ചന്തപ്പടിയിലെ എ.കെ സ്റ്റോര്സില് മോഷണശ്രമം നടന്നത്. പൂട്ട് തകര്‍ത്ത് അകത്തുകയറാന്‍ ശ്രമിച്ചെങ്കിലും ഷട്ടറിന്റെ ലോക്ക് തുറക്കാന്‍ കഴിയാത്തതിനാല്‍ മോഷ്ടാവിന് അകത്തുകടക്കാന്‍ കഴിഞ്ഞില്ല. രാത്രികാലങ്ങളില്‍ പൊലിസ് പട്രോളിങ് നിലച്ചതാണ് മോഷണം പെരുകാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."