കെ.എസ്.ഇ.ബിയും തൊഴിലാളികളും ജീവനക്കാരും കൈകോര്‍ത്തു മൈലാടി ആദിവാസി കോളനിയില്‍ വൈദ്യുതിയെത്തിക്കുന്നു
കൊണ്ടോട്ടി:കെ.എസ്.ഇ.ബിയും തൊഴിലാളികളും ജീവനക്കാരും കൈകോര്‍ത്ത് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ മൈലാടി ആദിവാസി കോളനിയില്‍ വൈദ്യുതിയെത്തിക്കുന്നു.സര്‍ക്കാറിന്റെ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വൈദ്യുതീകരണ പ്രവര്‍ത്തികള്‍ കോളനയില്‍ നടത്തുന്നത്. കോളനിയില്‍ 15 വീടുകളിലും ബദല്‍ സ്കൂള്‍, അങ്കണവാടി തുടങ്ങിയ സ്ഥാപനങ്ങളിലും വൈദ്യുതി എത്തിക്കുന്നുണ്ട്. വീടുകളിലെ വയറിങ് പൂര്‍ണമായും തൊഴിലാളികള്‍ ഏറ്റെടുത്താണ് നടത്തുന്നത്.കെ.എസ്,ഇ,ബി വര്‍ക്കേഴ്സ് അസോസിയേഷന് കൊണ്ടോട്ടി ഡിവിഷന് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വയറിങ് ജോലികള്‍ നടത്തിയത്. ഒരു ദിവസം കൊണ്ടാണ് തെഴിലാളികളും വയര്മാന്മാരും ചെഗ്വേര യൂത്ത് ക്ലബ് പ്രവര്‍ത്തകരടക്കം നൂറിലധികം തൊഴിലാളികള്‍ ചേര്‍ന്നാണ് വയറിങ് പൂര്‍ത്തീകരിച്ചത്. ആവശ്യമായ തുക തൊഴിലാളികളുടെ വേതനത്തില്‍ നിന്നുമാണ് ശേഖരിച്ചത്.
31ന് കേരളം സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമായി മാറുമ്പോള്‍ മൈലാടി കോളനിയിലും വെളിച്ചമെത്തുമെന്ന സന്തോഷത്തിലാണ് കോളനി വാസികള്‍. കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന് കൊണ്ടോട്ടി ഡിവിഷന് സെക്രട്ടറി ടി.ഗോവിന്ദന്, ടി.പി ഉമ്മര്‍, സി ബാലകൃഷ്ണന്, ചിത്രഗുപ്തന്, ഉണ്ണിരാജന്, സതീഷ് കുമാര്‍, ബ്രിജേഷ്, ഗുണശേഖരന്, സുബ്രഹ്മണ്യന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."