അന്തേവാസികള്‍ക്ക് കൈത്താങ്ങായി ഒരുമ പ്രവര്‍ത്തകര്‍
എളയാവൂര്: എളയാവൂര് സി.എച്ച് സെന്ററിന്റെ സാന്ത്വന കേന്ദ്രത്തില്‍ അധിവസിക്കുന്ന അന്തേവാസികള്‍ക്കു കാരുണ്യത്തിന്റെ കൈത്താങ്ങുമായി പള്ളിപ്രം 'ഒരുമ' ചാരിറ്റി എന്ന സാമൂഹ്യ സംഘടനയിലെ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു.
അന്തേവാസികള്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളുമായാണ് അവര്‍ സി.എച്ച് സെന്ററിലെത്തിയത്. ഇവരെ സി.എച്ച് സെന്റര്‍ ഭാരവാഹികള്‍ സ്വീകരിച്ചു. തുടര്‍ന്നുനടന്ന കാരുണ്യ സംഗമത്തില്‍ ഡി.സി.സി ജനറല്‍സെക്രട്ടറി സുരേഷ് ബാബു എളയാവൂര്, ഉമ്മര്‍ പുറത്തീല്‍, ഒരുമ ചാരിറ്റി ഭാരവാഹികളായ സി.കെ മഹമൂദ്, പി.കെ കാസിം, സി.എച്ച് സെന്റര്‍ ഭാരവാഹികളായ മുഹമ്മദ് അഷ്റഫ്, കെ.എം ഷംസുദീന്‍, എന്‍.കെ മഹമൂദ്, ആര്.എം ഷബീര്‍, ചന്ദ്രന് എളയാവൂര്, വി.പി മൊയ്തീന്‍കുട്ടി, എന്‍.പി കുഞ്ഞിമുഹമ്മദ് സംസാരിച്ചു.
ഒരുമ ചാരിറ്റിയുടെ ഭക്ഷ്യവസ്തുക്കള്‍ ഭാരവാഹികള്‍ സി.എച്ച് സെന്റര്‍ അധികൃതരെ ഏല്പിച്ചു. എന്‍.പി അക്രം, വി.കെ ഖാദര്‍, കെ.വി സിയാദ്, റിഷാം, മുനീര്‍, മഹറൂഫ്, ഹനീഫ്, റാസിഖ്, ജംഷീര്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."