HOME
DETAILS
MAL
മൊബൈല്‍ ലോട്ടറി ചൂതാട്ടം: രണ്ടുപേര്‍ പിടിയില്‍
backup
January 29 2019 | 06:01 AM
ചൊക്ലി: കേരള ലോട്ടറിയുടെ അവസാന നമ്പറുകള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണിലൂടെ ഒറ്റ നമ്പര്‍ ചൂതാട്ടം നടത്തിയ രണ്ട് പേരെ ചൊക്ലി പ്രിന്‍സിപ്പല്‍ എസ്.ഐ പി.സി സഞ്ജയ് കുമാറും സംഘവും അറസ്റ്റ് ചെയ്തു. ചൊക്ലി വലിയ പറമ്പത്ത് സിറാജ് (39), മാരാങ്കണ്ടിയിലെ കറുപ്പിന്റവിട അന്‍സാര്‍ (36) എന്നിവരാണ് പിടിയിലായത്. വാട്ട്‌സ് ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തുന്നതെന്ന് പൊലിസ് പറഞ്ഞു. എസ്.ഐ കുമാര്‍, അനില്‍ കുമാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ശ്രീ പ്രസാദ്, സനല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."