HOME
DETAILS
MAL
ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കുന്ന കരാറുകള്‍ക്ക് സഊദി മന്ത്രിസഭയുടെ അംഗീകാരം
backup
March 05 2020 | 04:03 AM
റിയാദ്:വിവിധ മേഖലകളില്‍ ഇന്ത്യയുമായി സഹകരണം ശക്തിപ്പെടുത്തുന്ന കരാറുകള്‍ക്ക് സഊദി മന്ത്രിസഭ അംഗീകാരം നല്കി. സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ്സുരക്ഷാ രംഗത്തുള്‍പ്പെടെ ഇന്ത്യയുമായി സഹകരണം ശക്തമാക്കാനുള്ള കരാറിന് അംഗീകാരം നല്‍കിയത്. നേരത്തെ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പു വച്ച കരാറുകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
സുരക്ഷാ രംഗത്തെ സഹകരണ കരാറിന് ജനുവരി 15ന് ചേര്‍ന്ന സഊദി പരമോന്നത സഭയായ ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു. മയക്കുമരുന്നിന്റേയും ലഹരി പദാര്‍ഥങ്ങളുടെയും കടത്ത് തടയാനുള്ള ഇന്ത്യ, സഊദി സഹകരണ കരാറിനും മന്ത്രിസഭ അംഗീകാരം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."