പുഴ മലിനീകരണം : കര്‍ശന നടപടിയെടുക്കുമെന്ന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ
തിരൂര്‍: പുഴകളും തോടുകളും അടക്കമുള്ള ജലസ്രോതസ്സുകള്‍ മലിനമാക്കുന്നവര്‍ക്കെതിരേ നിയമ നടപടിയെടുക്കാന്‍ വിജിലന്‍സ് ആന്റ് ആന്റീ കറപ്ഷന്‍ ബ്യൂറോ തയാറെടുക്കുന്നു. ഇതുസംബന്ധിച്ച് തിരൂര്‍ താലൂക്ക് ഓഫിസില്‍ വിജിലന്‍സ് ആന്റ് ആന്റീ കറപ്ഷന്‍ ബ്യൂറോ യോഗം ചേര്‍ന്നു. ഇതിന്റെ ഭാഗമായി മംഗലം ഗ്രാമ പഞ്ചായത്തില്‍ വിജിലന്‍സ് ആന്റ് ആന്റീ കറപ്ഷന്‍ ബ്യൂറോ യുടെ നിര്‍ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായി പഞ്ചായത്തിലെ തിരൂര്‍-പൊന്നാനി പുഴ കടന്നു പോകുന്ന ഏഴ് വാര്‍ഡുകളിലേയും ആവി പുഴയുടേയും മറ്റു പ്രധാന തോടുകളുടേയും ഇരുവശങ്ങളിലുമായി താമസിക്കുന്നവരെ നേരില്‍ കണ്ടു പുഴ മലിനീകരണത്തിന്റെ വിപത്തും കുടിവെള്ള സംരക്ഷണത്തിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തി.വാര്‍ഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനുമായകെ.വി അല്‍ത്താഫ് ഹുസൈന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് ദേവദാസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബൈജു വി.എസ് ,ജെ.പി.എച്ച്.എന്‍, രാഖി.എന്‍ മുഹമ്മദാലി, സി.പി മുജീബ് തുടങ്ങിയവര്‍ ബോധവല്‍ക്കരണ പരിപാടിക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."