പൊലിസുകാരെ മര്‍ദ്ദിച്ച കേസില്‍ 'പിടികിട്ടാപുള്ളി'യായ എസ്.എഫ്.ഐ നേതാവ് പൊതുപരിപാടിയില്‍; കണ്ണടച്ച് പൊലിസ്
തിരുവനന്തപുരം: പൊലിസുകാരെ നടുറോഡില്‍ മര്‍ദ്ദിച്ച കേസില്‍ ഒളിവിലുള്ള എസ്.എഫ്.ഐ നേതാവ് പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. യൂനിവേഴ്സിറ്റി കോളജില്‍ രണ്ട് മന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങിലാണ് 'പിടകിട്ടാപ്പുള്ളി'യായ നേതാവിനെ കണ്ടത്.
യൂനിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും പൊലിസുകാരെ മര്‍ദ്ദിച്ച കേസില്‍ പ്രതിയുമായ നസീം ഒളിവിലാണെന്നാണ് പൊലിസ് പറയുന്നത്. ഇന്നലെ യൂനിവേഴ്സിറ്റി കോളജില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ.കെ ബാലനും കെ.ടി ജലീലിനുമൊപ്പം മുഖ്യപ്രതിയായ നസീം പങ്കെടുത്തിട്ടും പൊലിസിന് യാതൊരു കുലുക്കവുമില്ല.
ഡിസംബര്‍ 12 നാണ് എസ്.എഫ്.ഐക്കാര്‍ പൊലിസുകാരെ നടുറോഡില്‍ വളഞ്ഞിട്ട് അടിച്ചത്. എസ്.എഫ്.ഐ നേതാക്കളുടെ ട്രാഫിക് നിയമലംഘനം തടഞ്ഞതിലുള്ള വൈരാഗ്യമായിരുന്നു കാരണം.
സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കുകയും നാലു പേരെ പിടികൂടുകയും ചെയ്തതല്ലാതെ മറ്റു നടപടികള്‍ ഒന്നുംതന്നെ ഉണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."